ഇരവിപേരൂർ: ഇരവിപേരൂരിലും സമീപപ്രദേശങ്ങളിലുമുള്ള വിവിധ പെന്തക്കോസ്ത് വിഭാഗങ്ങളുടെ സംയുക്ത വേദിയായ ഇരവിപേരൂർ പെന്തക്കോസ്തൽ ഇന്റർ-ചർച്ച് കമ്യൂണിറ്റിയുടെ നേതൃത്വത്തിൽ പ്രഥമ ഐക്യ കൺവൻഷൻ പ്രഖ്യാപിച്ചു. ഡിസംബർ 11 മുതൽ 13 വരെ ടി.കെ. റോഡിന് സമീപമുള്ള പൊടിപ്പാറ ജംഗ്ഷൻ ഗ്രൗണ്ടിലാണ് കൺവൻഷൻ ക്രമീകരിച്ചിരിക്കുന്നത്.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കൺവൻഷനിൽ ആത്മിയ പ്രഭാഷകരായ പാസ്റ്റർ ബാബു ചെറിയാൻ പിറവം, പാസ്റ്റർ ബിജു സി.എക്സ്., പാസ്റ്റർ രാജേഷ് ഏലപ്പാറ എന്നിവർ വിവിധ ദിവസങ്ങളിൽ വചനശുശ്രൂഷ നിർവഹിക്കും. ആത്മീയ യോഗങ്ങളിൽ എപിക് ടീം ഗാനങ്ങൾ ആലപിക്കുകയും ആരാധനയ്ക്ക് നേതൃത്വം നൽകുകയും ചെയ്യും.
സഭാവ്യത്യാസങ്ങൾ മറന്ന് മേഖലയിലെ മുഴുവൻ പെന്തക്കോസ്ത് വിശ്വാസികളെയും ഒന്നിപ്പിച്ച് ദൈവനാമ മഹത്വത്തിനായി പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആത്മീയ സംഗമം സംഘടിപ്പിക്കുന്നത്. കൺവൻഷന്റെ വിജയകരമായ നടത്തിപ്പിനായുള്ള വിപുലമായ ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് സംഘാടകർ മാധ്യമങ്ങളെ അറിയിച്ചു.

Comments are closed.