ലണ്ടൻ: ഐപിസി യുകെ ആൻഡ് അയർലൻഡ് റീജിയന്റെ നേതൃത്വത്തിൽ ഈ വർഷത്തെ ലീഡേഴ്‌സ് ഫാമിലി മീറ്റ് സെപ്റ്റംബർ 25, 26 തീയതികളിൽ വാട്ടർഫോർഡ് ക്രോക്സ്ക്രീ ഗ്രീൻ ബാപ്റ്റിസ്റ്റ് ചർച്ചിൽ വെച്ച് നടക്കും. റീജിയൻ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോർജ്ജ് യോഗങ്ങൾക്ക് നേതൃത്വം നൽകും.
വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മുതൽ ഒൻപത് വരെയും ശനിയാഴ്ച രാവിലെ ഒൻപത് മുതൽ വൈകിട്ട് നാല് വരെയും സമ്മേളനം ക്രമീകരിച്ചിരിക്കുന്നു. പാസ്റ്റർ കെ.കെ. ദാസ് ക്ലാസ്സുകൾ നയിക്കും. റീജിയനിലെ 45-ൽ പരം സഭകളിൽ നിന്നുള്ള ശുശ്രൂഷകരും കുടുംബങ്ങളും പങ്കെടുക്കും.
പാസ്റ്റർ വിൽസൺ ബേബി, പാസ്റ്റർ ഡിഗോൾ ലൂയിസ്, പാസ്റ്റർ വിനോദ് ജോർജ്ജ്, ബ്രദർ ജോൺ മാത്യു പാസ്റ്റർ പി സി സേവ്യർ ബ്രദർ തോമസ് മാത്യു എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. ഐപിസി വാട്ടർഫോർഡ് സഭയും ഡബ്ല്യുബിപിഎഫും സംയുക്തമായി ആതിഥേയത്വം വഹിക്കും. പാസ്റ്റർ ജോൺസൺ ജോർജ്ജ് ലോക്കൽ കോ-ഓർഡിനേറ്ററായി പ്രവർത്തിക്കും.

Comments are closed.