വാർത്ത: പോൾസൺ ഇടയത്ത്
ലണ്ടൻ: രാജ്യത്തിന്റെ ഉണർവിനായി മലയാളി പെന്തക്കോസ്ത് അസോസിയേഷൻ യുകെ യൂറോപ്പിന്റെ ആഭിമുഖ്യത്തിൽ നാളെ രാവിലെ പത്തുമുതൽ ഉച്ചയ്ക്ക് ഒന്നുവരെ പ്രാർത്ഥനാ സംഗമം നടക്കും. ലണ്ടനിലെ ഹൗൻസ്ലോ ചർച്ച് ഓഫ് ദ് ഗുഡ് ഷെപ്പേർഡിൽ നടക്കുന്ന സംഗമം പാ. ജെയിംസ് സാമുവേൽ ഉദ്ഘാടനം ചെയ്യും.
പ്രയർ കോർഡിനേറ്റർ പാ. ജോൺസൺ ജോർജ് നേതൃത്വം നൽകും. മേഖലാ കോർഡിനേറ്റർ ഇവാ. സാം തോമസ് ക്രമീകരണങ്ങൾ നിർവഹിക്കും. വെെസ് പ്രസിഡണ്ട് പാ. പി സി സേവ്യർ, സെക്രട്ടറി പാസ്റ്റർ ജിനു മാത്യു, ജോ. സെക്രട്ടറി പാ. ബിജു ഡാനിയേൽ, ഖജാൻജി പാസ്റ്റർ റോജി രാജു എന്നിവരും പങ്കെടുക്കും

Comments are closed.