മസ്കറ്റ്: ചർച്ച് ഓഫ് ഗോഡ് മസ്കറ്റ് സംഘടിപ്പിക്കുന്ന ദ്വിദിന ആത്മീയ ഉണർവ് സമ്മേളനം സെപ്റ്റംബർ 20, 21 തീയതികളിൽ റൂവി ഓൾഡ് മെയിൻ ഹാളിൽ നടക്കും. രാത്രി 8 മുതൽ 10 വരെ നടക്കുന്ന സമ്മേളനത്തിൽ വിവിധ ആത്മീയ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
പ്രവൃത്തികൾ 2:17-ലെ “സകല ജഡത്തിന്മേലും ഞാൻ എന്റെ ആത്മാവിനെ പകരും” എന്ന ദൈവിക വാഗ്ദത്തമാണ് സമ്മേളനത്തിന്റെ മുഖ്യ പ്രമേയം.
അമേരിക്കയിൽ നിന്നുള്ള റവ. മാർക്ക് ഐവി മുഖ്യപ്രഭാഷകനായി പങ്കെടുക്കും. ചർച്ച് ഓഫ് ഗോഡ് മിഡിൽ ഈസ്റ്റ് റീജിയണൽ സൂപ്രണ്ട് ഡോ. സുഷിൽ മാത്യു, ഒമാൻ നാഷണൽ ഓവർസിയർ പാസ്റ്റർ ബെഥേൽ തോമസ് എന്നിവരും ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിനും ആത്മീയ നവീകരണത്തിനും പ്രാർത്ഥനയ്ക്കും ദൈവവചന ശുശ്രൂഷയ്ക്കും ഊന്നൽ നൽകിയാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. വ്യക്തിജീവിതത്തിലും കുടുംബങ്ങളിലും സഭകളിലും പുതിയ ആത്മീയ ഉണർവിന് വഴിയൊരുക്കുന്ന രണ്ടു സായാഹ്നങ്ങളായി സമ്മേളനം മാറുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
മസ്കറ്റിലെയും സമീപപ്രദേശങ്ങളിലെയും വിശ്വാസികൾക്ക് കുടുംബസമേതം പങ്കെടുക്കാം. പ്രവേശനം എല്ലാവർക്കും ഉണ്ടായിരിക്കും.
വിവരങ്ങൾക്ക്:
പാസ്റ്റർ അലക്സാണ്ടർ: 9970 0490
പാസ്റ്റർ സ്റ്റെഫി: 9534 9164

Comments are closed.