മുണ്ടക്കയം: മുണ്ടക്കയം പുഞ്ചവയലില്‍ ആഷ്‌ലിന്‍ റെജി എംബിബിഎസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കി. കിടാരക്കുഴിയില്‍ കെ.കെ റെജി കൊച്ചുമോള്‍ ദമ്പതികളുടെ മൂത്തമകനാണ് ആഷ്‌ലിന്‍. സഹോദരി ആഷ്‌നമോള്‍ റെജി ബാംഗ്ലൂരില്‍ നേഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയാണ്.
ഒരു മിഡില്‍ക്ലാസ് കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ആഷ്‌ലിന് തന്റെ ലക്ഷ്യത്തില്‍ എത്തുക അത്ര എളുപ്പം ആയിരുന്നില്ല. എന്നാല്‍ മാതാപിതാക്കളുടെ കഠിന പ്രത്‌നവും പൂര്‍ണ്ണമായ പിന്തുണയും സാഹചര്യങ്ങളെ മറികടക്കുവാന്‍ പ്രചോദനമായി. വിജയം കരസ്ഥമാക്കിയ ഈ സന്തോഷ നിമിഷത്തില്‍ തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും പിന്തുണ നല്‍കിയ പപ്പയുടെ സഹോദരങ്ങള്‍ വല്യമ്മ അമ്മിണി കുഞ്ഞൂഞ്ഞ് മറ്റ് ബന്ധുമിത്രാദികളോട് എല്ലാവരോടും കൂടാതെ പല പ്രതിസന്ധികളുടെ നടുവിലും കൈവിടാതെ കാത്ത ദൈവത്തോടും നന്ദിയുണ്ട്. ഒരു ഡോക്ടറായി തന്റെ സേവനം സ്വന്ത നാട്ടില്‍ത്തന്നെ നല്‍കണമെന്നാണ് ആഷ്‌ലിയുടെ ആഗ്രഹമെന്നും തന്റെ ദൗത്യം എന്താണെന്നും അത് ഉത്തരവാദിത്വത്തോടെ നിറവേറ്റുമെന്നും ഡോ. ആഷ്‌ലിന്‍ റെജി പറഞ്ഞു.
വാർത്ത: ഷാജി വാഴൂർ

Comments are closed.