റാന്നി : 23 -ാം മത് റാന്നി കൺവൻഷൻ നവംബർ 16 തിങ്കളാഴ്ച റാന്നിപള്ളി ഭാഗം ന്യൂ ഇന്ത്യാ ചർച് ഓഫ് ഗോഡിൽ ആരംഭിച്ചു. 22 ഞായർ വരെ നടക്കുന്ന കൺവെൻഷന്റെ സമർപ്പണ പ്രാർത്ഥന റീജണൽ പാസ്റ്റർ ജോർജ് തോമസ് നിർവഹിച്ചു.
പാസ്റ്റർ കെ.ജെ തോമസ് (കുമളി) പ്രസംഗിച്ചു. പകലിലും രാത്രിയിലുമായി പാസ്റ്റർമാരായ ബിജു തമ്പി (ജനറൽ സെക്രട്ടറി) ടി. എം കുരുവിള, സുരേഷ് ബാബു, പിസി ചെറിയാൻ, ജോയി പാറയ്ക്കൽ, ഷിബു മാത്യു, ജിബിൻ പൂവക്കാല, ബി. മോനച്ചൻ, ബൈജു ഉപ്പുതറ, സേവ്യർ ജെയിംസ്,ജീവൻ രാജ് എന്നിവർ പ്രസംഗിക്കും. നവംബർ 21 ന് യൂത്ത് റിവൈവൽ മീറ്റിംഗ് നടക്കും. 22 ന് സംയുക്ത സഭാ യോഗത്തോടെ കൺവൻഷൻ സമാപിക്കും.

Comments are closed.