ദോഹ : ദോഹ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസഡേഴ്സിന്റെ ആഭിമുഖ്യത്തിൽ ത്രിദിന കൺവെൻഷൻ നവംബർ 17 മുതൽ 19 വരെ ദോഹ എ.ജി. ചർച്ചിൽ നടക്കും. ദിവസവും വൈകിട്ട് 6.45 മുതൽ രാത്രി 9.15 വരെ ഐഡിസിസി ബിൽഡിങ് നമ്പർ 2, ഹാൾ നമ്പർ 6, റിലീജിയസ് കോംപ്ലക്സിലാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
പ്രമുഖ പ്രഭാഷകൻ പാസ്റ്റർ സുരേഷ് ബാബു കൺവെൻഷനിൽ വചനശുശ്രൂഷ നിർവഹിക്കും. ദോഹ എ.ജി. സഭാ ശുശ്രൂഷകൻ പാസ്റ്റർ റോയ് വർഗീസ് യോഗങ്ങൾക്ക് നേതൃത്വം നൽകും.
ദോഹ എ.ജി. യൂത്ത് ക്വയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ആത്മീയ ഉണർവും വിശ്വാസികളുടെ കൂട്ടായ്മയും ലക്ഷ്യമിട്ടുള്ള കൺവെൻഷനിൽ പങ്കെടുക്കാൻ സംഘാടകർ വിശ്വാസികളെ ക്ഷണിച്ചു.

Comments are closed.