ഡാളസ് : ശാരോൻ ഫെലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്ക സതേൺ റീജിയൻ കൺവെൻഷൻ ഒക്ടോബർ 2, 3, 4 തീയതികളിൽ മെസ്ക്വിറ്റിൽ നടക്കും. സങ്കീർത്തനം 34:5 ആസ്പദമാക്കിയുള്ള ചിന്തകളാണ് പരിപാടിയുടെ പ്രമേയം.
മെസ്ക്വിറ്റിലെ ഷാരോൺ ഇവന്റ് സെന്ററിലാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. കൺവെൻഷനിൽ പാസ്റ്റർ ഫെയ്ത്ത് ബ്ലെസ്സൺ, പാസ്റ്റർ ജോയ് തോമസ്, പാസ്റ്റർ റെജി മാത്യു, പാസ്റ്റർ സിബിൻ അലക്സ് എന്നിവർ പ്രധാന പ്രസംഗകരായിരിക്കും. പാസ്റ്റർ സിബിൻ അലക്സ് ആരാധനയ്ക്ക് നേതൃത്വം നൽകും.
പാസ്റ്റർ ഫിന്നി വർഗീസ്, പാസ്റ്റർ ജെൻസൻ ജോർജ്, ബ്രദർ കുര്യൻ പത്രോസ് തുടങ്ങിയവർ സംഘാടനത്തിന് നേതൃത്വം നൽകുന്നു. ആത്മീയ ഉണർവ് ലക്ഷ്യമിടുന്ന ഈ കൺവെൻഷനിലേക്ക് സഭാ വിശ്വാസികളെയും കുടുംബങ്ങളെയും സംഘാടകർ സ്വാഗതം ചെയ്തു.

Comments are closed.