Ultimate magazine theme for WordPress.

ഐ.പി.സി ബാംഗ്ലൂർ നോർത്ത് സെന്റർ കൺവൻഷൻ നാളെ സമാപിക്കും

ബെംഗളൂരു: ഐ.പി.സി ബാംഗ്ലൂർ നോർത്ത് സെന്റർ വാർഷിക കൺവൻഷൻ നാളെ (ഞായറാഴ്ച) രാവിലെ 9 ന് നോർത്ത് സെന്ററിന് കീഴിലുള്ള സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത ആരാധനയോടെ സമാപിക്കും.

സമാപന ദിവസത്തെ സംയുക്ത ആരാധനയിൽ പാസ്റ്റർ ഡോ. ഏബ്രഹാം മാത്യു തിരുവത്താഴ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. പാസ്റ്റർ ബി. മോനച്ചൻ (കായംകുളം), പാസ്റ്റർ ഡോ. വർഗീസ് ഫിലിപ്പ് എന്നിവർ സംയുക്ത ആരാധനയിൽ പ്രസംഗിക്കും. പാസ്റ്റർമാരായ ലാൻസൺ പി. മത്തായി (സെക്രട്ടറി), ലിജു കോശി (പബ്ലിസിറ്റി കൺവീനർ) എന്നിവർ കൺവൻഷന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

Sharjah city AG

Comments are closed.