Ultimate magazine theme for WordPress.

ഖത്തർ മലയാളി പെന്തെക്കോസ്തൽ കോൺഗ്രിഗേഷൻ 22-ാമത് വാർഷിക കൺവെൻഷൻ ഡിസംബർ 9 മുതൽ 11 വരെ

ദോഹ : ഖത്തറിലെ മലയാളി പെന്തെക്കോസ്ത് വിശ്വാസികളുടെ പ്രമുഖ ആത്മീയ സംഗമമായ ഖത്തർ മലയാളി പെന്തെക്കോസ്തൽ കോൺഗ്രിഗേഷന്റെ 22-ാമത് വാർഷിക കൺവെൻഷൻ 2026 ഡിസംബർ 9, 10, 11 തീയതികളിൽ ഐഡിസിസി (IDCC) ക്രമീകരിച്ചിരിക്കുന്ന പ്രത്യേക ടെന്റിൽ വെച്ച് നടക്കും. പ്രശസ്ത സുവിശേഷ പ്രഭാഷകനും ദൈവവചന ശുശ്രൂഷകനുമായ പാസ്റ്റർ ബി. മോനച്ചൻ (കായംകുളം) കൺവൻഷനിൽ മുഖ്യപ്രഭാഷണം നടത്തും.

ഖത്തറിലെ 20 പെന്തെക്കോസ്ത് സഭകൾ ഒരുമിച്ച് ചേർന്ന് നടത്തുന്ന ഈ മഹാസംഗമത്തിന്റെ പ്രധാന ആകർഷണം 20 സഭകളിൽ നിന്നുമുള്ള ഗായകർ അണിനിരക്കുന്ന സംഗീത ശുശ്രൂഷയാണ്. അനുഗ്രഹീത ഗായകരും സംഗീതജ്ഞരും ഉൾപ്പെടുന്ന QMPC ക്വയർ സംഗീതവിരുന്ന് ഒരുക്കും. ഡിസംബർ 11-ന് വെള്ളിയാഴ്ച നടക്കുന്ന സംയുക്ത സഭായോഗത്തോടും കർത്തൃമേശയോടും കൂടെ സമ്മേളനം സമാപിക്കും.

സഭകൾ തമ്മിലുള്ള ഐക്യവും സഹോദരസ്നേഹവും ആത്മീയ കൂട്ടായ്മയും ശക്തിപ്പെടുത്തുന്നതിനൊപ്പം, ദൈവവചനത്തിലൂടെ വിശ്വാസികളെ ആത്മീയമായി ഉണർത്തുക എന്നതാണ് കൺവെൻഷന്റെ പ്രധാന ലക്ഷ്യം. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഈ ആത്മീയ സംഗമത്തിലേക്ക് ഖത്തറിലെ എല്ലാ വിശ്വാസികളെയും കുടുംബങ്ങളെയും സ്വാഗതം ചെയ്യുന്നതായും, വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായും സംഘാടകർ അറിയിച്ചു.

Sharjah city AG

Comments are closed.