Ultimate magazine theme for WordPress.

*ക്യൂബയിൽ പാസ്റ്ററെ തടവിൽ നിന്ന് മോചിപ്പിച്ചു*

ക്യൂബ : ക്യൂബയിൽ മൂന്ന് മാസത്തെ തടവിന് ശേഷം പ്രൊട്ടസ്റ്റന്റ് പാസ്റ്റർ അലക്സിസ് പദ്രോൺ ലോറെൻസോയെ ഉപാധികളോടെ മോചിപ്പിച്ചു. റഗ്‌ള കമ്മ്യൂണിയൻ ഇൻ ഫെയ്ത്ത് ചർച്ച് നേതാവായ ഇദ്ദേഹത്തെ ജൂൺ 10-നാണ് അറസ്റ്റ് ചെയ്തത്.

പൊതുസേവന തടസ്സങ്ങൾക്കെതിരെ അധികാരികളോട് സംസാരിച്ചതിനാണ് പൊതുജനശല്യം ആരോപിച്ച് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. എൽ വിവാക് തടങ്കൽ കേന്ദ്രത്തിൽ പാർപ്പിച്ചിരുന്ന ഇദ്ദേഹത്തിന് പ്രാഥമിക സൗകര്യങ്ങൾ പോലും നിഷേധിക്കപ്പെട്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്.

കോടതി വിചാരണ പൂർത്തിയാകുന്നതുവരെ ആഴ്ചയിൽ രണ്ടുദിവസം പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ ഇദ്ദേഹത്തോട് നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ തനിക്കെതിരെയുള്ള വ്യാജ ആരോപണങ്ങൾ പിൻവലിച്ച് പൂർണ്ണ മോചനം നൽകണമെന്ന് മനുഷ്യാവകാശ സംഘടനകൾ ആവശ്യപ്പെട്ടു.

Sharjah city AG

Comments are closed.