Ultimate magazine theme for WordPress.

ഗ്ലോബൽ മലയാളി പെന്തെക്കോസ്ത് മീഡിയ അസോസിയേഷൻ സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു

 

തിരുവല്ല: ഗ്ലോബൽ മലയാളി പെന്തെക്കോസ്ത് മീഡിയ അസോസിയേഷന്റെ 2025-ലെ സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച ഫീച്ചറിനുള്ള പുരസ്കാരത്തിന് ഡോ. ഡി. കുഞ്ഞുമോൻ പോത്തൻകോടും, മികച്ച ലേഖനത്തിന് എബി മാത്യു യുഎഇയും, മികച്ച ഓൺലൈൻ രചനയ്ക്ക് ആഷേർ മാത്യു കാനഡയും അർഹരായി.

മാറാനാഥ വോയ്സിൽ പ്രസിദ്ധീകരിച്ച ‘ദർശനം ഗതിമാറ്റിയ ജീവിതം’ എന്ന രചനയാണ് ഡോ. ഡി. കുഞ്ഞുമോനെ മികച്ച ഫീച്ചർ പുരസ്കാരത്തിന് അർഹനാക്കിയത്. ഗുഡ്ന്യൂസ് വാരികയിൽ പ്രസിദ്ധീകരിച്ച ‘അയ്യോ AI..സൂക്ഷിക്കുക’ എന്ന രചനയ്ക്ക് എബി മാത്യു മികച്ച ലേഖനത്തിനുള്ള അവാർഡും, ക്രൈസ്തവ എഴുത്തുപുരയിൽ പ്രസിദ്ധീകരിച്ച ‘ഒരു ഫോട്ടോ പറഞ്ഞ കഥ’ എന്ന രചനയ്ക്ക് ആഷേർ മാത്യു മികച്ച ഓൺലൈൻ രചനയ്ക്കുള്ള പുരസ്കാരവും സ്വന്തമാക്കി.

റോയി മേപ്രാൽ (യുഎസ്എ), ഡോ. വി.പി. ഫിലിപ്പ് (ബഹ്‌റൈൻ), ഡോ. സാം കണ്ണംപള്ളി (യുഎസ്എ) എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. നവംബർ 21-ന് നടക്കുന്ന ഗ്ലോബൽ മലയാളി പെന്തെക്കോസ്ത് മീഡിയ കുടുംബ സംഗമത്തിൽ വെച്ച് പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് പ്രസിഡന്റ് പാസ്റ്റർ പി.ജി. മാത്യൂസ്, ജനറൽ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ, മീഡിയ കൺവീനർ സജി മത്തായി കാതേട്ട് എന്നിവർ അറിയിച്ചു.

Sharjah city AG

Comments are closed.