Ultimate magazine theme for WordPress.

*ഇപിപിഎഫ് സംസ്ഥാന വാർഷികവും ലോഗോസ് ഫെസ്റ്റും സെപ്റ്റംബർ 21-ന് കോട്ടയത്ത് നടക്കും*

കോട്ടയം: എംപ്ലോയീസ് ആൻഡ് പ്രൊഫഷണൽസ് പ്രെയർ ഫെലോഷിപ്പിന്റെ (ഇപിപിഎഫ്) 34-ാമത് സംസ്ഥാന വാർഷികത്തോടനുബന്ധിച്ചുള്ള “ലോഗോസ് ഫെസ്റ്റ് 2026” സെപ്റ്റംബർ 21-ന് നടക്കും. കോട്ടയം റെയിൽവേ സ്റ്റേഷനു സമീപമുള്ള എം.ടി. സെമിനാരി ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെയാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്.

കൊല്ലം ജില്ലാ കളക്ടർ ശ്രീമതി ജൂല ആനി തോമസ് ഐഎഎസ് പരിപാടി ഉദ്ഘാടനം ചെയ്യും. ഇപിപിഎഫ് ഓണററി പ്രസിഡന്റും ബൈബിൾ സൊസൈറ്റി കേരള ഓക്സിലിയറി സെക്രട്ടറിയുമായ റവ. ജേക്കബ് ആന്റണി കൂടത്തിങ്കൽ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ബ്രദർ ചെറി ജോർജ്ജ് ചെറിയാൻ, ഡോ. ഫിലിപ്പ് ഫിന്നി, പ്രൊഫ. സാം സ്കറിയ എന്നിവർ മുഖ്യ സന്ദേശം നൽകും.

“ഉദ്യോഗസ്ഥരുടെ സാമൂഹിക പ്രതിബദ്ധതയും ആത്മീയ ഉത്തരവാദിത്തവും” എന്നതാണ് ഈ വർഷത്തെ ലോഗോസ് ഫെസ്റ്റിന്റെ തീം. ഇപിപിഎഫ് ക്വയർ നയിക്കുന്ന ഗാനശുശ്രൂഷ, രാജ്യത്തിനായുള്ള പ്രത്യേക പ്രാർത്ഥന, കൃതജ്ഞതാ സ്തോത്രശുശ്രൂഷ എന്നിവയും ജനറൽ സെക്രട്ടറി ഇവാ. എം.സി. കുര്യൻ ഉൾപ്പെടെയുള്ള ഭാരവാഹികളുടെ നേതൃത്വത്തിൽ നടക്കും.

Sharjah city AG

Comments are closed.