കൊച്ചി: പതിറ്റാണ്ടുകളായുള്ള ഓർത്തഡോക്സ് – യാക്കോബായ സഭാ തർക്കത്തിന് ശാശ്വത പരിഹാരമുണ്ടാകണമെന്നും ഇരുവിഭാഗങ്ങളും ഒന്നിച്ചുനിൽക്കണമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. സഭകളുടെ ഐക്യത്തിനായി സർക്കാർ ഇടപെടുമെന്നും സഭകൾ ഒരുമിച്ചാൽ കേരളത്തിന്റെ മുഖച്ഛായ തന്നെ മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചരിത്രപ്രസിദ്ധമായ മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാർഷികാഘോഷ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത ചലച്ചിത്ര താരം മമ്മൂട്ടിക്ക് ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ പുരസ്കാരം പാത്രിയാർക്കീസ് ബാവ സമ്മാനിച്ചു.
എല്ലാ ശത്രുക്കളെയും മിത്രങ്ങളാക്കാൻ നാം ഓരോരുത്തരും സ്വയം മുൻകൈയെടുക്കണമെന്ന് പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് മമ്മൂട്ടി പറഞ്ഞു. കലഹങ്ങളില്ലാത്ത സമാധാനപൂർണമായ കാലമാണ് ജീവിതത്തിന് ഏറ്റവും വലിയ സന്തോഷം നൽകുന്നതെന്നും അദ്ദേഹം ചടങ്ങിൽ ആശംസിച്ചു.

Comments are closed.