പാക്കിസ്ഥാൻ ഭരണഘടനാ കോടതിയുടെ നിർണ്ണായക വിധി: ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യം നിയമങ്ങൾക്ക് വിധേയമെന്ന് ഉത്തരവ്
പാകിസ്ഥാൻ : പാക്കിസ്ഥാനിൽ ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യം രാജ്യത്തെ നിയമങ്ങൾക്കും പൊതു ക്രമസമാധാനത്തിനും ധാർമ്മികതയ്ക്കും വിധേയമാണെന്ന് ഫെഡറൽ ഭരണഘടനാ കോടതി വിധി പ്രസ്താവിച്ചു. ഈ തീരുമാനം ക്രൈസ്തവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ ഭാവി നിലനിൽപ്പിനെയും അവകാശങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
അഹമ്മദിയ്യ വിഭാഗത്തിന്റെ 23 വാല്യങ്ങളുള്ള മതഗ്രന്ഥ ശേഖരത്തിന് പഞ്ചാബ് പ്രവിശ്യാ സർക്കാർ ഏർപ്പെടുത്തിയ നിരോധനം ശരിവെച്ചുകൊണ്ടാണ് ഉത്തരവ്. ഭരണഘടനയുടെ ആർട്ടിക്കിൾ 20 പ്രകാരമുള്ള മൗലികാവകാശ ലംഘനമാണെന്ന ഹർജിക്കാരുടെ വാദം ജസ്റ്റിസ് ആമിർ ഫാറൂഖ് അധ്യക്ഷനായ ബെഞ്ച് തള്ളുകയായിരുന്നു.
2014-ൽ പഞ്ചാബ് ഹോം ഡിപ്പാർട്ട്മെന്റ് ക്രിമിനൽ നടപടിക്രമങ്ങളിലെ സെക്ഷൻ 99-എ പ്രകാരം പുറപ്പെടുവിച്ച നിരോധന ഉത്തരവാണ് കോടതിയുടെ വിധിയോടെ പ്രാബല്യത്തിൽ വന്നിരിക്കുന്നത്. 14 പേജുള്ള വിധിന്യായത്തിൽ ‘റൂഹാനി ഖസായീൻ’ ഗ്രന്ഥങ്ങളുടെ നിരോധനം കോടതി പൂർണ്ണമായി ശരിവെച്ചു.

Comments are closed.