Ultimate magazine theme for WordPress.

എം.പി.എ യുകെ &;യൂറോപ്പിന്റെ നേതൃത്വത്തിൽ ഏകദിന പ്രാർത്ഥനാ സംഗമം നാളെ നടക്കും

രാജ്യത്തിന്റെ ഉണർവ്വിനായി എം.പി.എ യുകെ & യൂറോപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഏകദിന പ്രാർത്ഥനാ സംഗമം സെപ്റ്റംബർ 12 ശനിയാഴ്ച രാവിലെ 10:30 മുതൽ പൂൾ പെന്തക്കോസ്തൽ ചർച്ചിൽ നടക്കും. പ്രസിഡന്റ് പാസ്റ്റർ ജെയിംസ് സാമുവൽ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ സജു മാവേലിക്കര സന്ദേശം നൽകും.

പൂൾ ദൈവസഭ ശുശ്രൂഷകൻ പാസ്റ്റർ സാംകുട്ടി പാപ്പച്ചൻ, പ്രയർ കോർഡിനേറ്റർ പാസ്റ്റർ ജോൺസൺ ജോർജ്ജ് എന്നിവർ നേതൃത്വം നൽകും. ഏരിയ കോർഡിനേറ്റർ ജോൺസൺ ബേബി ക്രമീകരണങ്ങൾ നടത്തും. വൈസ് പ്രസിഡന്റ് പാസ്റ്റർ പി.സി. സേവ്യർ, സെക്രട്ടറി ജിനു മാത്യു, ജോ. സെക്രട്ടറി ബിജു ഡാനിയേൽ തുടങ്ങിയവർ പങ്കെടുക്കും.

രാജ്യത്തിന്റെയും പട്ടണങ്ങളുടെയും വിടുതലിനായി ക്രമീകരിക്കുന്ന പ്രാർത്ഥനയിൽ പങ്കെടുക്കാൻ ഏവരെയും ഭാരവാഹികൾ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ സാംകുട്ടി പാപ്പച്ചൻ (07450 107909), ഏരിയ കോർഡിനേറ്റർ ജോൺസൺ ബേബി (07402 952773) എന്നിവരുമായി ബന്ധപ്പെടാം.

Sharjah city AG

Comments are closed.