Ultimate magazine theme for WordPress.

ചാർലി കിർക്കിന്റെ വധത്തിന് ഒരു വർഷം: അമേരിക്കൻ രാഷ്ട്രീയത്തിലും ക്രിസ്തീയ പൊതുസമൂഹത്തിലും ചർച്ചകൾ തുടരുന്നു

 

അമേരിക്ക : അമേരിക്കൻ യുവ കൺസർവേറ്റീവ് പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവായിരുന്ന ചാർലി കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരു വർഷം തികയുന്നു. 2025 സെപ്റ്റംബർ 10-ന് യൂട്ടാ വാലി യൂണിവേഴ്സിറ്റി കാമ്പസിൽ വിദ്യാർത്ഥികളുമായി സംവദിക്കവെയാണ് 31 കാരനായ കിർക്ക് വെടിയേറ്റു കൊല്ലപ്പെട്ടത്. കേസിൽ ടൈലർ ജെയിംസ് റോബിൻസനെതിരെ കൊലപാതകം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയിട്ടുണ്ടെങ്കിലും അന്തിമവിധി ഇതുവരെ ഉണ്ടായിട്ടില്ല.

കിർക്കിന്റെ മരണത്തിന് പിന്നാലെ അമേരിക്കയിൽ രാഷ്ട്രീയ അക്രമം, അഭിപ്രായസ്വാതന്ത്ര്യം, രാഷ്ട്രീയ പ്രസംഗത്തിന്റെ ഉത്തരവാദിത്തം തുടങ്ങിയ വിഷയങ്ങളിൽ ശക്തമായ ചർച്ചകൾ ഉയർന്നു. മരണത്തെ തുടർന്ന് കിർക്കിനെ വിമർശിച്ച് സോഷ്യൽ മീഡിയ പോസ്റ്റുകളുമായി ബന്ധപ്പെട്ട് നൂറുകണക്കിന് ആളുകൾ നടപടി നേരിട്ടതും വിവാദമായി. യുവ ക്രിസ്ത്യാനികൾക്കിടയിൽ ബൈബിൾ, കുടുംബം, ജീവിതത്തിന്റെ വിശുദ്ധി, പരമ്പരാഗത വിവാഹം തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം ശക്തമായ ശബ്ദമായി കണക്കാക്കപ്പെട്ടിരുന്നു.

 

Sharjah city AG

Comments are closed.