Ultimate magazine theme for WordPress.

ഐപിസി റിവൈവൽ ചർച്ച് ദുബായുടെ ‘റിവൈവൽ ഫെസ്റ്റ് 2026’ വെർച്വൽ കൺവെൻഷൻ സെപ്റ്റംബർ 25, 26 തീയതികളിൽ നടക്കും

ഐപിസി റിവൈവൽ ചർച്ച് ദുബായുടെ ചുമതലയിൽ സെപ്റ്റംബർ 25, 26 (വെള്ളി, ശനി) ദിവസങ്ങളിൽ ‘റിവൈവൽ ഫെസ്റ്റ് 2026’ വെർച്വൽ കൺവെൻഷൻ നടക്കും. യുഎഇ സമയം വൈകിട്ട് 7.30 മുതൽ 10 വരെ സൂം പ്ലാറ്റ്‌ഫോമിലാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

ഐപിസി യുഎഇ റീജിയൻ പ്രസിഡന്റ് റവ. ഡോ. വിൽസൺ ജോസഫ് കൺവെൻഷൻ പ്രാർത്ഥിച്ച് സമർപ്പിക്കും. പ്രമുഖ ദൈവവചന പ്രാസംഗികരായ ഡോ. തോംസൺ കെ. മാത്യു (യു.എസ്.എ), ഇവാ. ജോൺ പി. തോമസ് (കൊച്ചി) എന്നിവർ യോഗങ്ങളിൽ തിരുവചന സന്ദേശം നൽകുന്നതാണ്.

ആരാധനയ്ക്കും ഗാനശുശ്രൂഷയ്ക്കും ബ്രദർ ഡെനിലോ ഡെന്നിസ്, ബ്രദർ റോബിൻ ലാലച്ചൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഗീത സംഘം നേതൃത്വം നൽകും. സഭാ പാസ്റ്റർ സാം പനച്ചയിൽ അബ്രഹാം ഉൾപ്പെടെയുള്ള ഭാരവാഹികൾ യോഗങ്ങൾക്ക് നേതൃത്വം നൽകുമെന്ന് സംഘാടകർ അറിയിച്ചു.

Sharjah city AG

Comments are closed.