ലെസ്റ്റർ ഐ.പി.സി. ബേർഷെബാ ത്രിദിന ഉപവാസ പ്രാർത്ഥന സെപ്റ്റംബർ 18 മുതൽ
യുകെ : ഐ.പി.സി. ബേർഷെബാ സഭയുടെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസത്തെ ഉപവാസ പ്രാർത്ഥന സെപ്റ്റംബർ 18 മുതൽ 20 വരെ ലെസ്റ്ററിലെ കാസിൽ മീഡ് അക്കാദമിയിൽ വെച്ച് നടക്കുന്നു. ഐ.എ.ജി. യുകെ ആൻഡ് യൂറോപ്പ് ചെയർമാൻ റവ. ബിനോയ് ഏബ്രഹാം പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കും.
യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികളെയും ലെസ്റ്ററിലെ കുടുംബങ്ങളെയും ഈ ആത്മീയ സംഗമത്തിലേക്ക് സംഘാടകർ ക്ഷണിച്ചു. സഭാ ശുശ്രൂഷകൻ ഇവാ. സ്റ്റാന്‍ലി ടി. ചാക്കോ, ടൈറ്റസ് മാത്യു, ബിജു പോൾ, ജെയിംസ് പനച്ചേൽ, റെൻജിത്ത് രാജു എന്നിവർ നേതൃത്വം നൽകും.
ഉപവാസത്തിലും പ്രാർത്ഥനയിലും ദൈവവചന ശുശ്രൂഷയിലും പങ്കുചേർന്ന് ആത്മീയ നവീകരണവും ദൈവാനുഗ്രഹവും പ്രാപിക്കാൻ അവസരമൊരുക്കുന്ന ഈ സംഗമത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Comments are closed.