Ultimate magazine theme for WordPress.

*അസംബ്ലീസ് ഓഫ് ഗോഡ് യുകെ & യൂറോപ്പ് ജനറൽ കൗൺസിൽ ഒക്ടോബർ 10-ന് വെയിൽസിൽ നടക്കും*

 

സ്വാൻസി : അസംബ്ലീസ് ഓഫ് ഗോഡ്യു കെ & യൂറോപ്പിന്റെ ജനറൽ കൗൺസിൽ ഒക്ടോബർ 10 ശനിയാഴ്ച വെയിൽസിലെ സ്വാൻസിയിൽ വെച്ച് നടക്കും. എ എ ജി യു കെ & യൂറോപ്പ് ചെയർമാൻ റവ. ബിനോയ് എബ്രഹാം ജനറൽ കൗൺസിൽ ഉദ്ഘാടനം ചെയ്യും. സംഘടനയുടെ കീഴിലുള്ള വിവിധ പ്രാദേശിക സഭകളിലെ ശുശ്രൂഷകരും സഭാ പ്രതിനിധികളും ഈ ആഗോള സംഗമത്തിൽ പങ്കെടുക്കും.

ഈ കൗൺസിൽ യോഗത്തിൽ വെച്ച് 2026–2028 കാലയളവിലേക്കുള്ള പുതിയ നേതൃസ്ഥാനങ്ങളിലേക്കുള്ള നിയമനങ്ങളും ഔദ്യോഗിക തിരഞ്ഞെടുപ്പുകളും നടക്കും. കൂടാതെ ജനറൽ കൗൺസിലിന് മുന്നോടിയായി സ്വാൻസിയിൽ പുതുതായി നിർമ്മിച്ച ‘എ എ ജി യു കെ & യൂറോപ്പ് തിയോളജിക്കൽ അക്കാദമി’യുടെ പുതിയ മന്ദിരത്തിന്റെ സമർപ്പണവും ഉദ്ഘാടനവും നടക്കുമെന്ന് സഭാ സെക്രട്ടറി പാസ്റ്റർ ജിജി തോമസ് അറിയിച്ചു.

യുകെയിൽ നിന്നും യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികൾക്ക് ആഴത്തിലുള്ള വേദപഠനം നടത്തുന്നതിനും ദൈവീക നിയോഗപ്രകാരം അവരെ സുവിശേഷവേലയ്ക്കായി ഒരുക്കുന്നതിനുമാണ് ഈ അക്കാദമിയുടെ പ്രവർത്തനം ലക്ഷ്യമിടുന്നത്. ദൈവരാജ്യ വ്യാപ്തിക്കായി പുതിയ ദൈവദാസന്മാരെ വാർത്തെടുക്കാൻ ഈ സംരംഭം ഉപകരിക്കുമെന്ന് നേതൃത്വം പ്രത്യാശ പ്രകടിപ്പിച്ചു.

Sharjah city AG

Comments are closed.