ഐ.പി.സി. നോർത്തേൺ റീജിയണിന്റെ 57-ാമത് ശുശ്രൂഷക സമ്മേളനവും സംയുക്ത ആരാധനയും സെപ്റ്റംബർ 10 മുതൽ 13 വരെ ന്യൂഡൽഹിയിൽ വെച്ച് നടക്കുന്നു. സെപ്റ്റംബർ 10 വ്യാഴം മുതൽ 12 ശനി വരെ രാവിലെ 9:30-ന് ഐവാൻ-ഇ-ഗാലിബ് (Aiwan-e-Ghalib) ഓഡിറ്റോറിയത്തിലും, സെപ്റ്റംബർ 13 ഞായറാഴ്ച രാവിലെ 9-ന് ആരംഭിക്കുന്ന സംയുക്ത ആരാധന ജാങ്പുരയിലെ അംബേദ്കർ ഭവനിലും നടക്കും.
സെപ്റ്റംബർ 12 ശനിയാഴ്ച രാവിലെ സഭയുടെ പൊതുയോഗവും സോദരി സമാജത്തിന്റെ വാർഷിക സമ്മേളനവും നടക്കും. പ്രശസ്ത ദൈവദാസന്മാർ വചനശുശ്രൂഷ നൽകുന്ന ചടങ്ങിൽ പ്രശസ്ത ക്രിസ്തീയ ഗായിക സിസ്റ്റർ പെർസിസ് ജോൺ നേതൃത്വം നൽകുന്ന സീയോൻ സിംഗേഴ്സ് സംഗീത ശുശ്രൂഷ നിർവ്വഹിക്കും.
ഭാരതത്തിൽ ഉടനീളമുള്ള ഐ.പി.സി.എൻ.ആർ. സഭകളിലെ ദൈവദാസന്മാരും ഡൽഹി – എൻ.സി.ആറിലുള്ള വിശ്വാസികളും പങ്കെടുക്കുന്ന ഈ സമ്മേളനങ്ങളുടെ വിജയകരമായ നടത്തിപ്പിനായി വിപുലമായ ക്രമീകരണങ്ങൾ പൂർത്തിയായതായി റീജിയൺ എക്സിക്യൂട്ടീവ്സ് അറിയിച്ചു.

Comments are closed.