മാളികകടവ് : കോട്ടയം പുത്തൻചന്ത ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മാളികക്കടവ് കൺവൻഷൻ 2026 നവംബർ 27, 28, 29 (വെള്ളി, ശനി, ഞായർ) തീയതികളിൽ നടക്കും. മാളികക്കടവിൽ ദിവസവും വൈകുന്നേരം 6:00 മുതൽ രാത്രി 9:00 വരെയാണ് ആത്മീയ യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ടി. എം. കുരുവിള സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. യോഗങ്ങളിൽ പാസ്റ്റർ അജി ആന്റണി, പാസ്റ്റർ ജോയി പാറയ്ക്കൽ, പാസ്റ്റർ സജു ചാത്തന്നൂർ എന്നിവർ വിവിധ ദിനങ്ങളിൽ ദൈവവചന സന്ദേശം നൽകുന്നതായിരിക്കും.
സമ്മേളനത്തിന്റെ ആത്മീയ ഗാനശുശ്രൂഷകൾക്ക് ഷാലോം വോയ്സ് നേതൃത്വം നൽകും.

Comments are closed.