സൊമാലിയ : സൊമാലിയയിലെ അഫ്മാഡോവിൽ ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച എട്ട് മക്കളുടെ അമ്മയായ സോഫിയ ഇബ്രാഹിമിന് നേരെ തീവ്രവാദികളുടെ ക്രൂരമായ ആക്രമണം ഉണ്ടായി.
വീട്ടിൽ വെച്ച് പ്രാർത്ഥന നടത്തുന്നതിനിടെ ആയുധങ്ങളുമായെത്തിയ സംഘം ഇവരെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് രക്തം വാർന്ന് ബോധരഹിതയായ ഇവരെ അയൽവാസികളാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയ ശേഷം സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറിയ ഇവർ, ആക്രമണങ്ങൾ ഉണ്ടായാലും തന്റെ വിശ്വാസത്തിൽ ഉറച്ചുനിൽക്കുമെന്നും വചനം പ്രചരിപ്പിക്കുന്നത് തുടരുമെന്നും വ്യക്തമാക്കി.

Comments are closed.