Ultimate magazine theme for WordPress.

കർണാടകയിൽ വ്യാജ മരുന്ന് ശൃംഖലയെക്കുറിച്ച് വിവരം നൽകുന്നവർക്ക് ₹50,000 വരെ പാരിതോഷികം

ബെംഗളൂരു: കർണാടകയിൽ പ്രവർത്തിക്കുന്ന വ്യാജ മരുന്ന് ശൃംഖലയ്ക്കെതിരെ ആരോഗ്യവകുപ്പ് ശക്തമായ നടപടികളിലേക്ക്. വ്യാജ മരുന്നുകളുടെ നിർമ്മാണം, സംഭരണം, വിൽപ്പന, വിതരണം എന്നിവയെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നവർക്ക് ₹10,000 മുതൽ ₹50,000 വരെ പാരിതോഷികം നൽകുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

അനുമാനാസ്പദമായ മരുന്ന് നിർമ്മാണം, വ്യാജ മെഡിക്കൽ സ്റ്റോറുകൾ, അനധികൃത മരുന്ന് വിൽപ്പന എന്നിവയെക്കുറിച്ച് വിവരം ലഭിച്ചാൽ ഡ്രഗ് കൺട്രോൾ വകുപ്പിനെ അറിയിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർഥിച്ചു. വിവരം നൽകുന്നവരുടെ വ്യക്തിവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും വകുപ്പ് വ്യക്തമാക്കി.

ബിഡദിയിൽ അടുത്തിടെ കണ്ടെത്തിയ വ്യാജ മരുന്ന് നിർമ്മാണ റാക്കറ്റ് വിവിധ സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചിട്ടുള്ള അന്തർസംസ്ഥാന ശൃംഖലയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കാൻസർ, ഹൃദ്രോഗം തുടങ്ങിയ ഗുരുതര രോഗങ്ങൾക്കുള്ള വിലകൂടിയ ജീവൻരക്ഷാ മരുന്നുകളാണ് സംഘം ലക്ഷ്യമിട്ടിരുന്നത്.

 

വാർത്ത. പാ: ഫ്രെഡി കൂർഗ്

Sharjah city AG

Comments are closed.