പാകിസ്ഥാൻ : പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ജരൻവാലയിൽ ക്രൈസ്തവ ദൈവാലയങ്ങൾക്കും വീടുകൾക്കും നേരെ നടന്ന ദാരുണമായ കലാപത്തിന് മൂന്ന് വയസ് തികയുന്നു. 2023 ഓഗസ്റ്റ് 16-ന് വ്യാജ മതനിന്ദ ആരോപിച്ചായിരുന്നു അക്രമിസംഘം ക്രൈസ്തവ മേഖലകൾ ലക്ഷ്യമിട്ട് അക്രമം അഴിച്ചുവിട്ടത്.
കലാപത്തിൽ 20-ലധികം ദൈവാലയങ്ങളും നൂറിലധികം വീടുകളുമാണ് തകർക്കപ്പെടുകയും തീയിടപ്പെടുകയും ചെയ്തത്. വൻതോതിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചിട്ടും ചില ദൈവാലയങ്ങളുടെ പുനരുദ്ധാരണം മാത്രമാണ് ഭാഗികമായി പൂർത്തിയായത്. ഇരകളായ ഭൂരിഭാഗം കുടുംബങ്ങളും ഇപ്പോഴും കടുത്ത സാമ്പത്തികവും മാനസികവുമായ പ്രയാസങ്ങളിലൂടെയാണ് കടന്നുപോകുന്നത്.
ദുരന്തത്തിന്റെ മൂന്നാം വാർഷികത്തിൽ നീതിയും സുരക്ഷയും ആവശ്യപ്പെട്ട് ക്രൈസ്തവ സമൂഹവും സഭാ നേതൃത്വവും രംഗത്തെത്തി. ഇരകൾക്ക് അർഹമായ നഷ്ടപരിഹാരമോ പ്രതികൾക്ക് ശിക്ഷയോ ലഭിച്ചിട്ടില്ലെന്ന് നേതാക്കൾ ചൂണ്ടിക്കാണിച്ചു. ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയാനും മതനിന്ദ നിയമങ്ങളുടെ ദുരുപയോഗം അവസാനിപ്പിക്കാനും ശക്തമായ നടപടി വേണമെന്ന് മനുഷ്യാവകാശ പ്രവർത്തകർ ആവശ്യപ്പെട്ടു.

Comments are closed.