Ultimate magazine theme for WordPress.

നൈജീരിയയിൽ ക്രൈസ്തവർക്കും സ്ത്രീകൾക്കും നേരെ കടുത്ത അതിക്രമം

നൈജീരിയ : നൈജീരിയയിൽ ക്രൈസ്തവ സമുദായങ്ങൾക്കും സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെ വർദ്ധിച്ചുവരുന്ന ഭീകരാക്രമണങ്ങളിലും നിർബന്ധിത മതപരിവർത്തനങ്ങളിലും ആശങ്ക രേഖപ്പെടുത്തി യു.എൻ മനുഷ്യാവകാശ വിദഗ്ദ്ധർ നൈജീരിയൻ സർക്കാരിന് കത്തയച്ചു. ബോക്കോ ഹറാം, ഐ.എസ്.ഡബ്ല്യു.എ.പി, ഫുലാനി തീവ്രവാദികൾ എന്നിവരാണ് അതിക്രമങ്ങൾക്ക് പിന്നിലെന്ന് യു.എൻ ചൂണ്ടിക്കാണിക്കുന്നു.

പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി നിർബന്ധിത വിവാഹത്തിനും മതപരിവർത്തനത്തിനും വിധേയമാക്കുന്നതായി യു.എൻ വ്യക്തമാക്കുന്നു. വിവാഹ അഭ്യർത്ഥന നിരസിച്ചതിന് 16-കാരിയായ ക്രൈസ്തവ പെൺകുട്ടിയുടെ കൈ വെട്ടിമാറ്റിയതും, സഭാ ശുശ്രൂഷകന്റെ മക്കളെ തട്ടിക്കൊണ്ടുപോയതും ഉൾപ്പെടെയുള്ള ക്രൂര സംഭവങ്ങൾ കത്തിൽ എടുത്ത് പറയുന്നുണ്ട്.

ഇത്തരം അക്രമങ്ങൾക്കെതിരെ അധികൃതർ കടുത്ത ഉദാസീനത കാണിക്കുന്നതായും വിമർശനമുണ്ട്. 2025-ൽ ലോകമെമ്പാടും കൊല്ലപ്പെട്ട ക്രൈസ്തവരിൽ 72 ശതമാനവും നൈജീരിയയിലാണ് കൊല്ലപ്പെട്ടത്. അവിടെ പ്രാബല്യത്തിലുള്ള ഷരിയ നിയമങ്ങളും മതനിന്ദാ നിയമങ്ങളും ക്രൈസ്തവർക്കെതിരെയുള്ള അതിക്രമങ്ങൾക്ക് ആക്കം കൂട്ടുന്നുണ്ടെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

Sharjah city AG

Comments are closed.