സിറിയ : സിറിയൻ ട്രാൻസിഷണൽ ഗവൺമെന്റ് (താല്ക്കാലിക ഭരണകൂടം) ക്രൈസ്തവരെയും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളെയും അനിയന്ത്രിതമായി തടങ്കലിൽ വെക്കുകയാണെന്ന് യു.എന്നിൽ സമർപ്പിച്ച ക്രിസ്ത്യൻ സോളിഡാരിറ്റി ഇന്റർനാഷണലിന്റെ (CSI) പുതിയ റിപ്പോർട്ട് വ്യക്തമാക്കി. തടവുകാരുടെ വംശീയവും മതപരവുമായ ഐഡന്റിറ്റിയാണ് പലപ്പോഴും ഇത്തരം നടപടികൾക്ക് പിന്നിലെ പ്രധാന കാരണം.
തടവിലാക്കപ്പെടുന്നവർ അവരുടെ സ്വന്തം വിശ്വാസവുമായി ബന്ധപ്പെട്ട വസ്തുക്കൾ ഉപയോഗിക്കുന്നത് തടയുകയും, നിർബന്ധപൂർവ്വം ഇസ്ലാമിക ആചാരങ്ങൾ പിന്തുടരാൻ നിർബന്ധിക്കുകയും ചെയ്യുന്നതായി റിപ്പോർട്ടിൽ ആരോപിക്കുന്നു.
ബഷാർ അൽ അസദ് ഭരണകൂടത്തിന്റെ കാലത്തുണ്ടായ കുറ്റകൃത്യങ്ങൾക്ക് മറുപടി നൽകുന്നതിലും നീതി ഉറപ്പാക്കുന്നതിലും ഡമാസ്കസ് വലിയ വെല്ലുവിളികളാണ് നേരിടുന്നതെന്ന് സമ്മതിക്കുമ്പോൾ തന്നെ, ഈ പ്രതിസന്ധി പരിഹരിക്കാനായി രൂപീകരിച്ച ‘സെറ്റിൽമെന്റ്’ (Settlement) സംവിധാനം ദുരുപയോഗം ചെയ്യപ്പെടുകയാണെന്ന് സി.എസ്.ഐ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Comments are closed.