അന്റാർട്ടിക്ക : അന്റാർട്ടിക്കയിലെ വെഡൽ കടലിലെ മഞ്ഞുപാളികൾക്ക് താഴെ ലോകത്തിലെ ഏറ്റവും വലിയ മത്സ്യപ്രജനന കേന്ദ്രം ശാസ്ത്രജ്ഞർ കണ്ടെത്തി. നൂറുകണക്കിന് മീറ്റർ ആഴത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിശാലമായ ‘മത്സ്യ ലോകം’ ശാസ്ത്രലോകത്തെപ്പോലും അത്ഭുതപ്പെടുത്തുന്നതാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
ആൽഫ്രഡ് വേഗനർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. ഓട്ടൺ പേർസറുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് റോബോട്ടിക് സബ്മറൈനുകൾ ഉപയോഗിച്ച് ഇത് സ്ഥിരീകരിച്ചത്. 240 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പടർന്നുകിടക്കുന്ന ഈ പ്രദേശത്ത് ഏകദേശം ആറ് കോടിയോളം ‘ഐസ് ഫിഷ്’ കൂട്ടങ്ങളുണ്ട്. രക്തത്തിൽ ഹീമോഗ്ലോബിൻ ഇല്ലാത്ത സുതാര്യമായ ശരീരമാണ് ഇവയ്ക്കുള്ളത്.
കടലടിത്തട്ടിലെ ചെറിയ കല്ലുകൾ മാറ്റി നിർമ്മിച്ച വലിയ കൂടുപോലെയുള്ള ഭാഗങ്ങളിൽ ആയിരക്കണക്കിന് മുട്ടകളാണുള്ളത്. മുട്ടകൾ വിരിയുന്നത് വരെ ആൺമത്സ്യങ്ങൾ ഇവയ്ക്ക് കാവൽ നിൽക്കുന്നു. അന്റാർട്ടിക്കയിലെ അതികഠിനമായ തണുപ്പിലും ചുറ്റുമുള്ള വെള്ളത്തേക്കാൾ രണ്ട് ഡിഗ്രി സെൽഷ്യസ് അധിക ചൂട് ഈ പ്രദേശത്തുള്ളതാണ് ഇവയ്ക്ക് അനുയോജ്യമാകുന്നത്.

Comments are closed.