ഇസ്താംബുൾ : ഇസ്താംബൂളിലെ പ്രശസ്തമായ ഹാഗിയ സോഫിയയി
ൽ ഇരുന്ന് ബൈബിൾ വാക്യങ്ങൾ വായിച്ച റഷ്യൻ ദമ്പതികളെ തുർക്കി അധികൃതർ കസ്റ്റഡിയിലെടുത്തു. നിലവിൽ തടങ്കലിൽ കഴിയുന്ന ഇവർ ഈ സംഭവത്തെത്തുടർന്ന് തുർക്കിയിൽ നിന്നും നാടുകടത്തൽ ഭീഷണി നേരിടുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
വിക്ടോറിയ സെർജീവ്ന ഫിലോനോവ , ഇഗോർ ആൻഡ്രയേവിച്ച് ഫിലോനോവ് എന്നിവരെ തിങ്കളാഴ്ചയാണ് ചരിത്രപ്രസിദ്ധമായ ഈ ആരാധനാലയത്തിൽ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പുറത്താക്കിയത്. സമൂഹത്തിൽ വിദ്വേഷവും ശത്രുതയും വളർത്താൻ ശ്രമിച്ചു എന്ന കുറ്റത്തിനാണ് ഇവർക്കെതിരെ അന്വേഷണം നടക്കുന്നത്.
തുർക്കി ശിക്ഷാനിയമത്തിലെ ആർട്ടിക്കിൾ 216 പ്രകാരമാണ് ഈ ദമ്പതികൾക്കെതിരെ നിലവിൽ കേസെടുത്ത് അന്വേഷണം നടത്തുന്നതെന്ന് ദ മോസ്കോ ടൈംസ് റിപ്പോർട്ട് ചെയ്തു. ചരിത്രപരമായ പ്രാധാന്യമുള്ള ഹാഗിയ സോഫിയയിലെ ഈ സംഭവം അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.

Comments are closed.