ലെബനൻ : ലബനനിലെ കാലാവധി തീരുന്ന യു.എൻ സമാധാന ദൗത്യത്തിന് പകരം യൂറോപ്യൻ യൂണിയൻ നയിക്കുന്ന പുതിയൊരു സേനയെ വിന്യസിക്കണമെന്ന് ജർമ്മൻ വിദേശകാര്യ മന്ത്രി ജോഹാൻ വാഡെഫുൾ നിർദ്ദേശിച്ചു. അവിടെ ഒരു സുരക്ഷാ പ്രതിസന്ധി ഉണ്ടാകുന്നത് തടയാൻ ഇത് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
ലബനനിലെ നിലവിലെ യു.എൻ സമാധാന ദൗത്യത്തിന്റെ കാലാവധി 2026 ഡിസംബർ 31-ഓടെ അവസാനിക്കുകയാണ്. ഏതാനും ആഴ്ചകൾക്ക് മുൻപ് മാത്രമാണ് ജർമ്മൻ പാർലമെന്റ് തങ്ങളുടെ സൈന്യത്തിന്റെ പങ്കാളിത്തം അവസാനമായി നീട്ടിനൽകിയത്. ഈ പശ്ചാത്തലത്തിലാണ് മേഖലയിൽ യൂറോപ്യൻ യൂണിയൻ മുൻകൈയെടുത്ത് പുതിയ സേനയെ രൂപീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്.

Comments are closed.