ഇറാൻ : ഇറാനിലെ കുപ്രസിദ്ധമായ എവിൻ ജയിലിൽ തടവിലാക്കപ്പെട്ട ക്രൈസ്തവ യുവതി ക്രൂരമായ ശാരീരിക-മാനസിക-ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായതായി ഒരു അന്താരാഷ്ട്ര വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ക്രിസ്തീയ വിശ്വാസം പരസ്യമായി പ്രഖ്യാപിച്ചതിനാണ് മാസങ്ങൾക്ക് മുൻപ് ഇവരെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.
ക്രിസ്തീയ വിശ്വാസം ഉപേക്ഷിക്കാനും ഭരണകൂടത്തിന് അനുകൂലമായി മൊഴി നൽകാനും ആവശ്യപ്പെട്ടായിരുന്നു പീഡനമെന്ന് മനുഷ്യാവകാശ സംഘടനകൾ വ്യക്തമാക്കുന്നു. ജയിലിൽ പ്രാഥമികമായ മെഡിക്കൽ സഹായം പോലും നിഷേധിക്കപ്പെട്ട ഈ യുവതിയുടെ അനുഭവം, ഇറാനിലെ മതന്യൂനപക്ഷങ്ങൾ നേരിടുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ഇസ്ലാം മതത്തിൽ നിന്ന് ക്രിസ്തുമതത്തിലേക്ക് മാറുന്നവർക്ക് കടുത്ത പീഡനങ്ങൾ നേരിടേണ്ടി വരുന്ന ഇറാനിലെ സാഹചര്യത്തിനെതിരെ ആഗോള ക്രൈസ്തവ കൂട്ടായ്മകൾ രംഗത്തെത്തിയിട്ടുണ്ട്. യുവതിയെ അടിയന്തിരമായി മോചിപ്പിക്കാൻ പാശ്ചാത്യ രാജ്യങ്ങൾ നയതന്ത്ര സമ്മർദ്ദം ചെലുത്തണമെന്നും അന്താരാഷ്ട്ര അന്വേഷണം വേണമെന്നും മനുഷ്യാവകാശ പ്രവർത്തകർ ആവശ്യപ്പെടുന്നു.

Comments are closed.