ചൈന : ചൈനയിലെ ലിയോണിംഗ് പ്രവിശ്യയിൽ ഈ വർഷത്തെ ഏറ്റവും ശക്തമായ ‘ബാവി’ ചുഴലിക്കാറ്റും കടുത്ത പ്രളയവും ഉണ്ടായതിനെ തുടർന്ന് രണ്ട് ലക്ഷത്തി അറുപതിനായിരത്തിലധികം ആളുകളെ വീടുകളിൽ നിന്ന് ഒഴിപ്പിച്ചു. പ്രവിശ്യയിൽ കനത്ത നാശനഷ്ടങ്ങളാണ് കാറ്റും പ്രളയവും വിതച്ചത്.
വടക്കൻ ചൈനയിലേക്ക് ഈ ചുഴലിക്കാറ്റ് വൻതോതിൽ ഈർപ്പമുള്ള ഉഷ്ണമേഖലാ വായു എത്തിക്കുന്നതിനാൽ ചൊവ്വാഴ്ച വരെ കനത്ത മഴ തുടരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ചില പ്രദേശങ്ങളിൽ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഭരണകൂടം അറിയിച്ചു.
ലിയോണിംഗിന്റെ തലസ്ഥാനമായ ഷെൻയാങ്ങിൽ, പ്രളയത്തിൽപ്പെട്ട് തകർന്ന ഒരു ലൈറ്റ്ഹൗസ് ഉയർന്ന വോൾട്ടേജുള്ള വൈദ്യുതി ലൈൻ മുറിച്ചുമാറ്റി. തുടർന്ന് ഇത് പ്രധാന റോഡുകളിലൂടെയും ജലാശയങ്ങളിലൂടെയും ഒഴുകിനടന്നത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Comments are closed.