ബ്രസിൽ : ആമസോൺ നദീതട മേഖലയിൽ വൻതോതിലുള്ള ആത്മീയ പരിവർത്തനം ദൃശ്യമാകുന്നതായി റിപ്പോർട്ടുകൾ. നൂറ്റാണ്ടുകളായി ക്രൈസ്തവ സഭയ്ക്ക് ശക്തമായ സ്വാധീനമുണ്ടായിരുന്ന വടക്കുപടിഞ്ഞാറൻ ബ്രസീലിലെ ആമസോൺ വനമേഖലയിൽ, ഇപ്പോൾ ഇവാഞ്ചലിക്കൽ ക്രൈസ്തവ വിശ്വാസം അതിവേഗം പടരുകയാണ്.
കിലോമീറ്ററുകളോളം യാത്ര ചെയ്ത് ഉൾപ്രദേശങ്ങളിൽ താമസിച്ച് ഇവാഞ്ചലിക്കൽ മിഷനറിമാർ നടത്തിയ പ്രവർത്തനങ്ങളാണ് ഈ മാറ്റത്തിന് പിന്നിൽ. വൈദികരുടെ കുറവ് കത്തോലിക്കാ സഭയ്ക്ക് വെല്ലുവിളിയാകുമ്പോൾ, തദ്ദേശീയരായ പാസ്റ്റർമാരെ വേഗത്തിൽ പരിശീലിപ്പിച്ചെടുത്ത് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ ഇവാഞ്ചലിക്കൽ സഭകൾക്ക് സാധിക്കുന്നുണ്ട്.
ഫോർസ്ക്വയർ സഭയ്ക്ക് മാത്രം നിലവിൽ അയ്യായിരത്തോളം വരും ജനസംഖ്യയുള്ള ഈ മേഖലയിൽ മൂവായിരത്തിലധികം പ്രാർത്ഥനാ കൂട്ടായ്മകളുണ്ട്. വിദൂര നദീതീരങ്ങളിൽ ബോട്ടുകളിലും ചെറുകുടിലുകളിലുമായി നടക്കുന്ന സുവിശേഷ പ്രവർത്തനങ്ങളും കൂട്ടസ്നാനങ്ങളും ആമസോണിന്റെ സാമൂഹിക-ആത്മീയ അന്തരീക്ഷത്തെ പൂർണ്ണമായി മാറ്റിമറിക്കുകയാണ്.

Comments are closed.