Ultimate magazine theme for WordPress.

*ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ 40 ദിന പ്രാർത്ഥന ആഗസ്റ്റ് 21 മുതൽ

ഡാളസ് : ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ നാല്പതാമത് വാർഷിക കോൺഫറൻസിനോടനുബന്ധിച്ച് 40 ദിന പ്രാർത്ഥന സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 21 മുതൽ 23 വരെ നടക്കുന്ന കോൺഫറൻസിന്റെ വിജയത്തിനായും, ആത്മീയ ഉണർവിനായും വിശ്വാസസമൂഹത്തെ ഒരുമിച്ച് നിർത്തുക എന്ന ലക്ഷ്യത്തോടെയുമാണ് ഈ പ്രത്യേക പ്രാർത്ഥന ക്രമീകരിച്ചിരിക്കുന്നത്.

ജൂലൈ 13 ഞായറാഴ്ച ആരംഭിക്കുന്ന പ്രാർത്ഥന ആഗസ്റ്റ് 20 വ്യാഴാഴ്ച വരെ നീണ്ടുനിൽക്കും. ദിവസവും രാത്രി 9 മുതൽ 10 വരെയാണ് സമയം. സിറ്റി വൈഡ് പ്രാർത്ഥനാ ലൈൻ നമ്പരായ (805)-706-5223 ലൂടെ വിശ്വാസികൾക്ക് ഇതിൽ പങ്കുചേരാം. കൂടുതൽ വിവരങ്ങൾക്ക് www.dallascitywide.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

Sharjah city AG

Comments are closed.