Ultimate magazine theme for WordPress.

*മിഷനറിമാരുടെയും സഭകളുടെയും ഭൂമി ഇടപാടുകൾ പരിശോധിക്കാൻ മഹാരാഷ്ട്ര സർക്കാർ ഉത്തരവ്*

മഹാരാഷ്ട്ര : സംസ്ഥാനത്തുടനീളമുള്ള ക്രിസ്ത്യൻ മിഷനറിമാരുടെയും സഭകളുടെയും ഭൂമി ഇടപാടുകൾ പരിശോധിക്കാൻ മഹാരാഷ്ട്ര സർക്കാർ ഉത്തരവിട്ടു. മൂന്ന് മാസത്തിനകം അന്വേഷണം പൂർത്തിയാക്കുമെന്നും നിയമലംഘനങ്ങൾ കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകുമെന്നും റവന്യൂ മന്ത്രി ചന്ദ്രകാന്ത് പാട്ടീൽ നിയമസഭയിൽ വ്യക്തമാക്കി.

നിയമവിരുദ്ധമായ കൈയേറ്റങ്ങൾ, തർക്കഭൂമികൾ, ഉടമസ്ഥാവകാശ രേഖകളിലെ ക്രമക്കേടുകൾ എന്നിവ കണ്ടെത്തുകയാണ് ലക്ഷ്യം. ഭൂമി ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കാനുള്ള സർക്കാരിന്റെ വിപുലമായ നയത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് റവന്യൂ മന്ത്രി കൂട്ടിച്ചേർത്തു.

ക്രിസ്ത്യൻ മിഷനറിമാരുടെ കൈവശമുള്ള എല്ലാ ഭൂമിയും പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിയമപരമായ ഉടമസ്ഥാവകാശമുള്ളവർ ആശങ്കപ്പെടേണ്ടതില്ലെന്നും എന്നാൽ നിയമലംഘനം കണ്ടെത്തിയാൽ സർക്കാർ രേഖകൾ പുനഃപരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Sharjah city AG

Comments are closed.