ചൈന : തീസ്ത നദി സമഗ്ര വികസന പുനരുദ്ധാരണ പദ്ധതിയിൽ ബംഗ്ലാദേശിനുള്ള പിന്തുണ ചൈന വീണ്ടും ആവർത്തിച്ചു. എന്നാൽ, ചൈനയും ബംഗ്ലാദേശും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ഏതെങ്കിലും മൂന്നാമതൊരു രാജ്യത്തെ ലക്ഷ്യം വെച്ചുള്ളതല്ലെന്നും അതിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടാകരുതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യ ഉന്നയിച്ച കടുത്ത ആശങ്കകളോട് ബീജിംഗിൽ പ്രതികരിക്കവെയാണ് ചൈനീസ് വിദേശകാര്യ വക്താവ് ഗുവോ ജിയാകുൻ ഈ നിലപാട് വ്യക്തമാക്കിയത്. ബംഗ്ലാദേശിന്റെ വികസനത്തിന് ഈ പദ്ധതി ഏറെ നിർണായകമാണെന്നും മറ്റാരുടെയും സ്വാധീനമില്ലാതെ ഇത് മുന്നോട്ട് പോകണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യയുടെ വടക്കുകിഴക്കൻ അതിർത്തിയോട് വളരെ ചേർന്നാണ് തീസ്ത നദീതടം സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ധാക്കയും ബീജിംഗും സംയുക്തമായി നടത്തുന്ന ഈ നീക്കത്തിൽ ഇന്ത്യയ്ക്ക് ശക്തമായ തന്ത്രപ്രധാന ആശങ്കകളുണ്ട്. ഇതാണ് വിഷയത്തിൽ ചൈന ഇപ്പോൾ മറുപടി നൽകാൻ കാരണം.

Comments are closed.