ഡൽഹി : ഛത്തീസ്ഗഢിലെ ഭരണ്ഡ ഗ്രാമത്തിൽ ക്രിസ്തുമതം ഉപേക്ഷിക്കാൻ വിസമ്മതിച്ച 26 ക്രൈസ്തവ കുടുംബങ്ങളെ ഗ്രാമത്തലവന്മാരും നാട്ടുകാരും ചേർന്ന് പുറത്താക്കി. ജൂൺ 23-ന് വീടുകളിൽ നിന്ന് നിർബന്ധിതമായി ഒഴുപ്പിക്കപ്പെട്ട ഈ കുടുംബങ്ങൾ നിലവിൽ പോലീസ് സംരക്ഷണയിൽ തുറസ്സായ സ്ഥലങ്ങളിലാണ് കഴിയുന്നത്.
മതപരിവർത്തനം ആരോപിച്ചാണ് ഭൂരിപക്ഷ സമൂഹം ഈ നടപടി സ്വീകരിച്ചത്. പ്രദേശത്ത് സമാധാനം നിലനിർത്താൻ പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. വിഷയം ചർച്ച ചെയ്യാനും പരിഹാരം കാണാനുമായി ഒരു ഗ്രാമസഭ വിളിച്ചുചേർത്തിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
ഛത്തീസ്ഗഢിൽ അടുത്തിടെ പാസാക്കിയ ശക്തമായ മതപരിവർത്തന നിരോധന നിയമത്തെത്തുടർന്ന് ക്രൈസ്തവ വിശ്വാസികൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചുവരുന്നതായി മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ മെയ് മാസത്തിലും സംസ്ഥാനത്ത് സമാനമായ രീതിയിൽ ക്രൈസ്തവ ആരാധനയ്ക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു.

Comments are closed.