കോംഗോ : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള രോഗവ്യാപനം അതിരൂക്ഷമായി തുടരുന്നു. രോഗബാധയെത്തുടർന്ന് മേഖലയിലെ പ്രമുഖ സഭാ ശൃംഖലയായ ‘മിനിസ്ട്രി ക്രിസ്ത്യൻ ഡെ ഫാമിലീസ്’ ചർച്ചിന്റെ സ്ഥാപകൻ പാസ്റ്റർ ഡെനിസ് ഡലാംഗയുടെ ബന്ധു ഉൾപ്പെടെ നിരവധി പേർ മരണമടഞ്ഞു.
രോഗവ്യാപനത്തിന്റെ പ്രഭവകേന്ദ്രമായ കിഴക്കൻ കോംഗോയിലെ മുൻഗ്വാലു നഗരത്തിലുള്ള ചർച്ചുകൾ പൂർണ്ണമായും അടച്ചുപൂട്ടിയിരിക്കുകയാണ്. ഡലാംഗയുടെ സഭയിലെ ഒരു ആരോഗ്യ പ്രവർത്തക രോഗമുക്തി നേടിയെങ്കിലും, മറ്റൊരു സഭാംഗം ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
കൃത്യമായ ചികിത്സ ലഭ്യമല്ലാത്തതിനാൽ ജനങ്ങൾ ഈ മാരക വൈറസ് ബാധിച്ച് കൂട്ടത്തോടെ മരണപ്പെടുകയാണെന്ന് പാസ്റ്റർ ഡെനിസ് ഡലാംഗ അതീവ ദുഃഖത്തോടെ വ്യക്തമാക്കി. നിലവിൽ എബോള അതിവേഗത്തിലാണ് ജനങ്ങൾക്കിടയിൽ പടർന്നുപിടിക്കുന്നത്.

Comments are closed.