Ultimate magazine theme for WordPress.

തെലങ്കാനയിൽ ഒരു കൂട്ടം സുവിശേഷ വിരോധികൾ പാസ്റ്ററെ ക്രൂരമായി മർദ്ദിച്ചു

മെഡ്ചലി : ഒലിവ് ബാപ്റ്റിസ്റ്റ് ചർച്ച് മെഡ്ചലിയിലെ പാസ്റ്റർ വില്യം കാരിയും അദ്ദേഹത്തിൻ്റെ ശുശ്രൂഷാ സംഘവും ഇക്കഴിഞ്ഞ ചില ദിവസങ്ങൾക്ക് മുൻപ് പ്രായമായ ഒരു വിധവയുടെ വീട്ടിൽ അവർ ആവശ്യപ്പെട്ടതിനെ തുടർന്ന് പ്രാർത്ഥിക്കുവാൻ വേണ്ടി പോയിരുന്നു. അവർ ഒരു പ്രാർത്ഥനാ യോഗം നടത്താൻ അവരെ ക്ഷണിച്ചതായി റിപ്പോർട്ടുണ്ട്.

ഇവർ എത്തിയപ്പോൾ ചില കുടുംബാംഗാങ്ങളിൽ നിന്ന് എതിർപ്പുണ്ടായതും അത് പിന്നീട് സംഘർഷത്തിൽ കലാശിച്ചതായി പരാതിയുണ്ട്. സ്ഥിതി ഗതികൾ വഷളാകുകയും പാസ്റ്റർ വില്യം കാരിയെ ഒരു കൂട്ടം സുവിശേഷ വിരോധികളായ ആളുകൾ കൈയേറ്റം ചെയ്ത് അദ്ദേഹത്തിന്റെ മുഖത്തും പുറത്തും ശക്തമായി അടിക്കുകയും നിലത്ത് തള്ളിയിട്ട് ചവിട്ടുകയും തൊഴിക്കുകയും ചെയ്തു.

സംഭവത്തിൽ പള്ളിയുടെ വസ്തു വകകൾക്കും വീട്ട് ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. പാസ്റ്റർ വില്യം കാരി ഏകദേശം 20 വർഷമായി വളരെ വിശ്വസ്ഥതയോടെ ഇവിടെയുള്ള പ്രാദേശിക സമൂഹത്തെ സേവിച്ച് വരികയാണ്.

Sharjah city AG

Comments are closed.