Ultimate magazine theme for WordPress.

ജനനനിരക്കിൽ വൻ കുതിച്ചുചാട്ടം; ആശ്വാസതീരത്ത് ദക്ഷിണ കൊറിയ

സിയോൾ : ലോകത്തെ ഏറ്റവും കുറഞ്ഞ ജനനനിരക്കുള്ള രാജ്യമെന്ന പേരുദോഷം കേട്ട ദക്ഷിണ കൊറിയയിൽ നിന്നും ഒടുവിൽ വലിയൊരു ആശ്വാസ വാർത്ത പുറത്തുവരുന്നു. രാജ്യത്ത് കഴിഞ്ഞ കുറച്ചുകാലമായി ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തിൽ കടുത്ത ഇടിവ് രേഖപ്പെടുത്തിയിരുന്ന സ്ഥാനത്ത് ഇപ്പോൾ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിട്ട ഒരു ജനത പതുക്കെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരുന്നതിന്റെ ലക്ഷണങ്ങളാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്.

ദക്ഷിണ കൊറിയൻ സർക്കാരിന്റെ ഏറ്റവും പുതിയ ഔദ്യോഗിക സ്ഥിരീകരണ പ്രകാരം കഴിഞ്ഞ ഏതാനും മാസങ്ങളായി ജനനനിരക്കിൽ വലിയ രീതിയിലുള്ള വർദ്ധനവ് ദൃശ്യമായിട്ടുണ്ട്. പല പ്രമുഖ വിദേശ മാധ്യമങ്ങളും ഈ അപ്രതീക്ഷിത മാറ്റത്തെ വലിയൊരു അത്ഭുതമായിട്ടാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്തിന്റെ ഭാവി തന്നെ അപകടത്തിലാകുമെന്ന് ഭയപ്പെട്ടിരുന്ന ഭരണാധികാരികൾക്ക് പുതിയ കണക്കുകൾ നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്.

വിവാഹം കഴിക്കാനും കുട്ടികളുണ്ടാകാനും യുവാക്കൾ മടിച്ചിരുന്ന ഒരു വലിയ സാമൂഹിക പ്രതിസദ്ധിക്കാണ് ഈ പുതിയ മുന്നേറ്റത്തോടെ താല്ക്കാലിക വിരാമമായിരിക്കുന്നത്. കടുത്ത ജോലിഭാരവും ഉയർന്ന ജീവിതച്ചിലവുകളും കാരണം ഒരു കുഞ്ഞിനെ വളർത്തുക എന്നത് അവിടുത്തെ സാധാരണക്കാർക്ക് ചിന്തിക്കാൻ കഴിയാത്ത ഒന്നായിരുന്നു. എന്നാൽ ഈ പുതിയ മാറ്റം രാജ്യത്തിന്റെ സാമ്പത്തിക രംഗത്തും വരും വർഷങ്ങളിൽ വലിയ ഉണർവ് ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ.

Sharjah city AG

Comments are closed.