ഫുജൈറ: മുപ്പത്താറു വർഷം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന ബാലചന്ദ്രൻ പദ്മനാഭന് ഫുജൈറ ടീച്ചേഴ്സ് കമ്മ്യൂണിറ്റി യാത്രയപ്പ് നൽകി. ഫുജൈറ ജെംസ് ഔർ ഓൺ , കൽബ ഇംഗ്ലീഷ് സ്കൂൾ എന്നിവിടങ്ങളിൽ കെമിസ്ട്രി അധ്യാപകനായിരുന്നു. ബ്രിട്ടീഷ്, ഇന്ത്യൻ സിലബസുകളിൽ പഠിപ്പിച്ചിരുന്ന ബാലൻ മാഷിനു സ്വദേശികളടക്കം വിവിധ രാജ്യക്കാരായ ആയിരക്കണക്കിന് ശിക്ഷ്യ സമ്പത്തുണ്ട്.
സഹപ്രവർത്തകരും, ബന്ധുക്കളും, സുഹൃത്തുക്കളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത യാത്രയപ്പ് യോഗത്തിൽ ഖോർഫക്കാൻ ഈസ്റ് കോസ്റ്റ് സ്കൂൾ വൈസ് പ്രിൻസിപ്പൽ ഡഗ്ളസ് ജോസഫ് ആദ്യക്ഷനായിരുന്നു. ഫുജൈറ റോയൽ പ്രൈവറ്റ് സ്കൂൾ ഹെഡ് ഓഫ് സെക്ഷൻ കൃഷ്ണകുമാർ, ഷാർജ ജെംസ് ഔർ ഓൺ സ്കൂൾ സീനിയർ സൂപ്പർവൈസർ വിപിൻ മഠത്തിൽ, സത്യേന്ദ്ര വർമ്മ, സർഫറാസ്, സാംസൺ, രാജേഷ് അന്നൂർ , രാജശ്രീ രാജേഷ് , സജി മാനവൽ, സോജൻ, ചന്ദ്രു വർക്കല, പ്രിയലക്ഷ്മി, രാജേഷ് ദിവാകരൻ, ഷീജ രാജേഷ്, ആശ സാംസൺ , അമ്പിളി പോൾ , മഞ്ജു സജി എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.
സ്നേഹോപഹാരമായി മൊമെന്റോ സമ്മാനിച്ചു. ബാലൻ മാഷ് എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു.

Comments are closed.