സിചുവാൻ: ചൈനയിലെ പ്രശസ്തമായ ‘ഏർലി റെയിൻ കവനന്റ് ചർച്ചിന്റെ’ പ്രാർത്ഥനായോഗം പോലീസ് റെയ്ഡ് ചെയ്ത് വിശ്വാസികളെ കസ്റ്റഡിയിലെടുത്തു. സിചുവാൻ പ്രവിശ്യയിലെ ജിയാങ്യൂ നഗരത്തിലുള്ള ഒരു ഹോട്ടൽ കോൺഫറൻസ് ഹാളിൽ ഞായറാഴ്ച രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം നടന്നത്.
ചൈന എയ്ഡ് എന്ന സംഘടനയുടെ റിപ്പോർട്ട് പ്രകാരം അമ്പതോളം പോലീസുകാരാണ് യോഗം തടസ്സപ്പെടുത്തിയത്. തുടർന്ന് പ്രാർത്ഥനയ്ക്കെത്തിയ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരുടെ തിരിച്ചറിയൽ രേഖകൾ അധികൃതർ ശേഖരിച്ചു. ഇവരെ പിന്നീട് പോലീസ് വാഹനങ്ങളിൽ സ്റ്റേഷനുകളിലേക്ക് മാറ്റി.
ചർച്ച് മൂപ്പന്മാരായ യാൻ ഹോങ്, വു വുക്വിങ് എന്നിവരുൾപ്പെടെയുള്ള പ്രമുഖ നേതാക്കളെയും വിശ്വാസികളെയും ചോദ്യം ചെയ്യലിനായാണ് കൊണ്ടുപോയത്. ക്രൈസ്തവ ആരാധനാലയങ്ങൾക്ക് നേരെയുള്ള ചൈനീസ് സർക്കാരിന്റെ കർശന നിയന്ത്രണങ്ങളുടെ ഭാഗമായാണ് ഈ റെയ്ഡ് എന്ന് സാക്ഷികൾ പറഞ്ഞു.

Comments are closed.