റഷ്യ : ചെക്ക് റിപ്പബ്ലിക്കിൽ വെച്ച് കാറിൽ നിന്ന് വെളുത്ത പൗഡർ അടങ്ങിയ ചെറിയ പാത്രങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കസ്റ്റഡിയിലായ മുൻ റഷ്യൻ ഓർത്തഡോക്സ് വൈദികൻ മെത്രാപ്പോലീത്ത ഹിലാരിയനെ അധികൃതർ താൽക്കാലികമായി വിട്ടയച്ചു. നിലവിൽ അദ്ദേഹത്തിനെതിരെ ഔദ്യോഗികമായി കുറ്റപത്രമൊന്നും ചുമത്തിയിട്ടില്ല. കാറിൽ നിന്ന് കണ്ടെടുത്ത വസ്തുക്കളുമായി തനിക്ക് യാതൊരുവിധ ബന്ധവുമില്ലെന്ന് ആവർത്തിച്ച അദ്ദേഹം, ചെക്ക് പോലീസ് പരിശോധനയ്ക്കിടെ കൃത്യമായ നിയമനടപടികൾ പാലിച്ചില്ലെന്നും ആരോപിച്ചു.
ചൊവ്വാഴ്ച അദ്ദേഹത്തിന്റെ ഔദ്യോഗിക ടെലിഗ്രാം ചാനലിലൂടെ പുറത്തുവിട്ട പുതിയ പ്രസ്താവനയിൽ, വാഹനത്തിൽ നിന്ന് കണ്ടെടുത്ത വെളുത്ത പൗഡർ ഒരു നിരോധിത പദാർത്ഥം (banned substance) തന്നെയെന്ന് ഫോറൻസിക് പരിശോധനയിൽ സ്ഥിരീകരിച്ചതായി വ്യക്തമാക്കുന്നുണ്ട്. സംഭവത്തിൽ വിശദമായ പോലീസ് അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്. സഭയുടെ വിദേശകാര്യ വിഭാഗം മുൻ തലവനായിരുന്ന അദ്ദേഹം, ഈ കടുത്ത പ്രതിസന്ധി ഘട്ടത്തിലും സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നു.

Comments are closed.