Ultimate magazine theme for WordPress.

*രാജസ്ഥാനിൽ കുർബാനയ്ക്കിടെയുണ്ടായ സംഘർഷം: ജാമ്യാപേക്ഷയുമായി കത്തോലിക്കാ വിശ്വാസികൾ ഹൈക്കോടതിയിലേക്ക്*

 

 

രാജസ്ഥാൻ : രാജസ്ഥാനിലെ ബൻസ്‌വാര ജില്ലയിലുള്ള കലിഞ്ജര ഗ്രാമത്തിലെ കത്തോലിക്കാ ദേവാലയത്തിൽ വിശുദ്ധ കുർബാനയ്ക്കിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഒൻപത് കത്തോലിക്കാ വിശ്വാസികൾ ജാമ്യത്തിനായി രാജസ്ഥാൻ ഹൈക്കോടതിയെ സമീപിച്ചു. കീഴ്ക്കോടതികൾ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഇവർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. ഈ മാസമാദ്യം നടന്ന സംഭവത്തിൽ വിശ്വാസികൾ ഇപ്പോഴും തടവിൽ കഴിയുന്നത് പ്രാദേശിക ക്രൈസ്തവ സമൂഹത്തിനിടയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ടെന്ന് ഉദയ്പൂർ രൂപത ബിഷപ്പ് ദേവപ്രസാദ് ജോൺ ഗനാവ വ്യക്തമാക്കി.

ബന്ദാരിയ ഇടവക വികാരി ഫാ. അരവിന്ദ് അംലിയാർ വ്യക്തമാക്കുന്നതനുസരിച്ച്, വിശുദ്ധ കുർബാന സ്വീകരണ സമയത്ത് ഒരു കൂട്ടം ഹൈന്ദവ സംഘടന പ്രവർത്തകർ പ്രാർത്ഥനാ യോഗത്തിലേക്ക് അതിക്രമിച്ചു കയറുകയും മതപരിവർത്തനം നടത്തുകയാണെന്ന് ആരോപിച്ച് മൊബൈൽ ഫോണുകളിൽ ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുകയുമായിരുന്നു. കൂട്ടായ്മ ഭക്ഷണത്തിനായി പശുവിനെ അറുത്തു എന്ന രീതിയിലുള്ള ആരോപണങ്ങളും ഇവർ ഉന്നയിച്ചു. ഇത് വിശ്വാസികൾ തടയാൻ ശ്രമിച്ചതോടെയാണ് പള്ളിക്കുള്ളിൽ വച്ച് സംഘർഷമുണ്ടായത്. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഒൻപത് കത്തോലിക്കാ വിശ്വാസികളെ അറസ്റ്റ് ചെയ്യുകയും അവർക്കെതിരെ കലാപശ്രമം, പൊതുസമാധാനം തകർക്കൽ, വധശ്രമം തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ ചുമത്തുകയുമായിരുന്നു.

Sharjah city AG

Comments are closed.