യുകെ : യുകെയിലെ വെസ്റ്റ് മിഡ്ലാൻഡ്സിലുള്ള വെഡ്നസ്ബറി സെന്റ് ലൂക്സ് ചർച്ചിൽ വീണ്ടും കവർച്ച. പള്ളിയുടെ വിലപ്പെട്ട സ്വത്തുക്കളും പാവപ്പെട്ടവർക്കായി ഫുഡ് ബാങ്കിൽസൂക്ഷിച്ചിരുന്ന ഭക്ഷ്യസാധനങ്ങളും മോഷ്ടാക്കൾ കവർന്നു. ഈ വർഷം ഇത് മൂന്നാം തവണയാണ് ഈ പള്ളിയിൽ അതിക്രമിച്ചു കയറി കവർച്ച നടത്തുന്നത്. തുടർച്ചയായുണ്ടാകുന്ന ഇത്തരം സംഭവങ്ങൾ പ്രദേശത്തെ ക്രൈസ്തവ വിശ്വാസികൾക്കിടയിൽ കടുത്ത ആഘാതവും ആശങ്കയും സൃഷ്ടിച്ചിട്ടുണ്ട്.
എൽവെൽ സ്ട്രീറ്റിലുള്ള സെന്റ് ലൂക്സ് ചർച്ചിൽ കഴിഞ്ഞ വെള്ളിയാഴ്ച അർദ്ധരാത്രിക്കും ശനിയാഴ്ച രാവിലെ 7 മണിക്കും ഇടയിലാണ് പൂട്ടുപൊളിച്ച് മോഷ്ടാക്കൾ അകത്തുകടന്നതെന്ന് പോലീസ് വക്താവ് സ്ഥിരീകരിച്ചു. പള്ളിയിലെ നിരവധി പ്രധാന സാധനങ്ങളും നിർദ്ധനർക്ക് വിതരണം ചെയ്യാനായി ശേഖരിച്ചുവെച്ചിരുന്ന സംഭാവനകളുമാണ് നഷ്ടപ്പെട്ടിട്ടുള്ളത്. ഞായറാഴ്ച നടന്ന വിശുദ്ധ കുർബാനയ്ക്കിടയിലാണ് പള്ളി ഭാരവാഹികൾ കവർച്ചാ വിവരം വിശ്വാസികളെ ഔദ്യോഗികമായി അറിയിച്ചത്.
അടുത്തിടെ ഈസ്റ്ററിന് ശേഷമാണ് ബുഷ്ബറി ഇടവകയിൽ നിന്നും കാനൻ ഡോ. താ
യ്വോ ഒലുമുയിവ ഈ പള്ളിയുടെയും സമീപത്തെ സെന്റ് ബർത്തലോമിയോസ് പള്ളിയുടെയും ചുമതലയേറ്റെടുത്തത്. പുതിയ നേതൃത്വത്തിന് കീഴിൽ പ്രവർത്തനങ്ങൾ സജീവമാകുന്നതിനിടയിലാണ് പള്ളിയെ ലക്ഷ്യമിട്ട് വീണ്ടും സാമൂഹ്യവിരുദ്ധരുടെ ആക്രമണം ഉണ്ടായിരിക്കുന്നത്. നിർദ്ധനരെ സഹായിക്കാൻ ഒരുക്കിവെച്ച ഭക്ഷ്യധാന്യങ്ങൾ പോലും മോഷ്ടിക്കുന്ന ഇത്തരം ക്രൂരമായ പ്രവണതകൾ യുകെയിലെ സാമൂഹിക സുരക്ഷിതത്വത്തിന് മേൽ വലിയ ചോദ്യചിഹ്നമാണ് ഉയർത്തുന്നത്.

Comments are closed.