Ultimate magazine theme for WordPress.

ഹമാസിന് പുതിയ പരമോന്നത നേതാവ്; ഖലീൽ അൽ ഹയ്യയെ പ്രഖ്യാപിച്ചു

പലസ്തീൻ : പലസ്തീൻ സായുധ സംഘടനയായ ഹമാസിന്റെ പുതിയ പരമോന്നത നേതാവായി പ്രമുഖ രാഷ്ട്രീയ നേതാവ് ഖലീൽ അൽ ഹയ്യയെ പ്രഖ്യാപിച്ചു. മുൻ നേതാവ് യഹ്യ സിൻവാർ കൊല്ലപ്പെട്ടതിനെ തുടർന്ന് രഹസ്യ വോട്ടെടുപ്പിലൂടെയാണ് ഇദ്ദേഹത്തെ തിരഞ്ഞെടുത്തത്.

ഖത്തർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഖലീൽ അൽ ഹയ്യ, ഇസ്രായേലുമായി നടന്ന വെടിനിർത്തൽ ചർച്ചകളിൽ ഹമാസിന്റെ മുഖ്യ പ്രതിനിധിയായിരുന്നു. ഖാലിദ് മഷാലുമായുള്ള മത്സരത്തിനൊടുവിലാണ് ഇദ്ദേഹം സംഘടനയുടെ മുൻനിരയിലേക്ക് എത്തുന്നത്. ഇറാന്റെയും മറ്റ് സഖ്യകക്ഷികളുടെയും പിന്തുണ ഉറപ്പാക്കുന്നതിൽ ഇദ്ദേഹം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

നിരവധി വധശ്രമങ്ങളെ അതിജീവിച്ച അൽ ഹയ്യ, പലസ്തീൻ വിഷയത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സ്വീകരിക്കുന്ന നേതാവാണ്. പുതിയ നിയമനത്തോടെ താത്കാലിക കൗൺസിൽ പിരിച്ചുവിടും. മേഖലയിലെ യുദ്ധാനന്തര സംഭവവികാസങ്ങളിലും ഭാവിയിലെ നയതന്ത്ര നീക്കങ്ങളിലും ഇദ്ദേഹത്തിന്റെ നിലപാടുകൾ നിർണ്ണായകമാകും.

Sharjah city AG

Comments are closed.