Ultimate magazine theme for WordPress.

*ബ്രിട്ടീഷ് പ്രധാനമന്ത്രി കസേര ഒഴിയാൻ പോകുവാണോ?*

 

 

യുകെ :ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാമർ രാജ്യത്തിന്റെ നന്മയ്ക്കായി പദവി ഒഴിയണമെന്ന് ആവശ്യപ്പെട്ട് നോർത്ത് നോർത്തംബർലാൻഡ് എം.പി ഡേവിഡ് സ്മിത്ത് രംഗത്തെത്തി. രാജ്യത്തിന്റെ മതസ്വാതന്ത്ര്യത്തിനായുള്ള പ്രത്യേക പ്രതിനിധി കൂടിയായ സ്മിത്ത്, ഫേസ്ബുക്കിലൂടെയാണ് ഈ ആവശ്യം ഉന്നയിച്ചത്. കഴിഞ്ഞ ആഴ്ച നടന്ന പ്രാദേശിക, ദേശീയ തെരഞ്ഞെടുപ്പുകളിലെ കനത്ത തിരിച്ചടിയെ തുടർന്നാണ് ഈ നീക്കം.

തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ലേബർ പാർട്ടിയിലെ പല കൗൺസിലർമാരും അംഗങ്ങളും വലിയ വില നൽകേണ്ടി വന്നുവെന്ന് അദ്ദേഹം പറഞ്ഞു. ലേബർ പാർട്ടി വീണ്ടും ഒരു തൊഴിലാളി വർഗ്ഗ പാർട്ടിയായി മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2024-ലെ പൊതുതിരഞ്ഞെടുപ്പിൽ പാർട്ടിയെ അധികാരത്തിലെത്തിച്ചതിൽ സ്റ്റാമർ വഹിച്ച പങ്കിനെ സ്മിത്ത് അഭിനന്ദിച്ചെങ്കിലും, നിലവിലെ സാഹചര്യത്തിൽ അദ്ദേഹം നേതൃസ്ഥാനം മറ്റൊരാൾക്ക് കൈമാറുകയാണ് വേണ്ടതെന്ന് ഓർമ്മിപ്പിച്ചു.

സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ ഇത്തരമൊരു ആവശ്യം ഉയർന്നത് സ്റ്റാമറുടെ രാഷ്ട്രീയ ഭാവിയിൽ വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. ഇതിനെക്കുറിച്ച് നിങ്ങൾക്ക് എന്താണ് തോന്നുന്നത്?

Sharjah city AG

Comments are closed.