Ultimate magazine theme for WordPress.

ദൈവവചനം ഒരു നിധിയാണ് അത് സന്തോഷത്തോടെ വായിച്ചാലും

സങ്കീർത്തനം 119
പാസ്റ്റർ റോയി ഇ ജോയി

*കാരണം # 47*

 

“ദൈവത്തിൽനിന്ന് നിനക്കുള്ള ഒരു പ്രേമലേഖനമാണ് ബൈബിൾ” എന്നു ഞാൻ വായിച്ചിട്ടുണ്ട്. ദൈവത്തെ കാണുവാനും അവന്റെ കത്തു വായിക്കുവാനും നിനക്ക് ഇഷ്ടമുണ്ടോ? രണ്ടു നാമവിശേഷണങ്ങൾ ഈ വാക്യത്തിൽ സങ്കീർത്തനക്കാരൻ ഉപയോഗിച്ചിരിക്കുന്നത് നോക്കുക–പ്രമോദം, പ്രിയം. അവൻ എത്രത്തോളം ദൈവവചനത്തെ സ്നേഹിക്കുന്നുവെന്ന് ഈ രണ്ടു നാമവിശേഷണങ്ങളാൽ സൂചിപ്പിക്കുന്നു. രാജാക്കന്മാരുടെ മുമ്പാകെ ധീരതയോടെ അവന് സംസാരിക്കുവാനുള്ള പ്രേരണ ദൈവത്തിന്റെ ന്യായപ്രമാണങ്ങളോടുള്ള അവന്റെ സ്നേഹമാണ്.

ഈ സങ്കീർത്തനത്തിൻ്റെ ആരംഭം മുതൽക്കേ അവന് ദൈവത്തിന്റെ വചനത്തോടുള്ള സ്നേഹം എത്രയെന്ന് എല്ലാ വാക്യങ്ങളിലും പ്രകടിപ്പിക്കുന്നുണ്ട്. തിരുവചനം താൻ സ്നേഹിക്കുന്നുവെങ്കിൽ അത് വായിക്കുന്നതും ധ്യാനിക്കുന്നതും മനഃപാഠമാക്കുന്നതും ഒരിക്കലും ഒരു ഭാരമല്ല, മറിച്ച് അത് പ്രമോദവും പ്രിയവുമായിരിക്കും. അപ്പോൾ നിന്റെ ആത്മാവ് “പുഷ്ടഭോജനം കഴിച്ചു മോദിച്ചുകൊൾവിൻ” എന്നവണ്ണം ആയിത്തീരും (യെശ. 55.2). നമ്മുടെ ആത്മാവിന് ആവശ്യമായ എത്രയും മികച്ച ഭക്ഷണം ബൈബിൾ അല്ലാതെ മറ്റൊന്നും തരുന്നില്ല.

‘സ്നേഹം ഭാരത്തെ ലഘൂകരിക്കുന്നു’ എന്ന് പറയാറുണ്ട്. യാക്കോബ് റാഹേലിനെ സ്നേഹിക്കകൊണ്ട് അവൾക്കുവേണ്ടി സേവ ചെയ്ത ഏഴു വർഷങ്ങൾ അവന് അല്പകാലംപോലെ തോന്നി (ഉല്പത്തി 29.20). ബൈബിൾ വായിക്കുമ്പോൾ നിങ്ങൾക്കു തോന്നുന്ന ക്ഷീണവും വിരസതയും ദൈവത്തിന്റെ വചനം നാം സ്നേഹപൂർവം കരുതുമ്പോൾ നമ്മിൽനിന്ന് മാറിക്കിട്ടും. സങ്കീർത്തനക്കാരൻ്റെ വചനത്തെ പറ്റിയുള്ള പ്രമോദവും പ്രിയവും തുടർന്നുള്ള വാക്യങ്ങളിൽ കാണുന്നു: 48,77,97,119,127,143,159,163,165,167.

അന്ധനായ ഒരു മനുഷ്യൻ തപ്പിത്തടഞ്ഞ് ഒരു ഗുഹയിൽ കടന്നു. അവൻ കിടക്കാനായി അവിടെ കിടന്ന രത്നങ്ങൾ കല്ലുകളെന്നു ചിന്തിച്ച് അത് തട്ടിത്തെറിപ്പിച്ചു കളഞ്ഞ് അവിടെ കിടന്നു. അടുത്ത ദിവസം അവിടം വിട്ടപ്പോൾ അവൻ തട്ടിത്തെറിപ്പിച്ചത് വിലപിടിപ്പുള്ള രത്നങ്ങളായിരുന്നുവെന്ന് അവനറിഞ്ഞിരുന്നില്ല. ഇവിടുത്തെ കാര്യം ആത്മീയത്തിൽ നമുക്ക് കാഴ്ചശക്തിയില്ലാതെ ഇല്ലാതെ പോയാൽ ഇങ്ങനെ ആയിത്തീരും. അക്കാരണത്താൽ നമുക്ക് ശരിയായി ഒന്നും മനസ്സിലാക്കാനാവില്ല. പലപ്പോഴും ആളുകൾ ദൈവചനത്തെ നിസ്സാരമായി എടുക്കുന്നതിനാൽ ഇങ്ങനെ സംഭവിക്കുന്നു.

Sharjah city AG

Comments are closed.