Ultimate magazine theme for WordPress.

ട്രംപിന്റെ പരിഹാസത്തിന് പിന്നാലെ വത്തിക്കാനിൽ ‘സിഐഎ’ പുകിൽ; ഇതെന്തൊരു കഷ്ടമാണിത്!

വത്തിക്കാൻ : ലോകം ആദരിക്കുന്ന ലെയോ പതിനാലാമൻ മാർപാപ്പയെയും വത്തിക്കാനെയും അമേരിക്കൻ ചാരസംഘടനകൾ രഹസ്യമായി നിരീക്ഷിക്കുന്നു എന്ന വാർത്ത പുറത്തുവന്നതോടെ വലിയൊരു നയതന്ത്ര യുദ്ധത്തിന് വഴിതുറന്നിരിക്കുകയാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മാർപാപ്പയെ പരസ്യമായി വിമർശിച്ചതിന് പിന്നാലെയാണ് ഈ നിരീക്ഷണം ശക്തമായതെന്നാണ് അന്വേഷണ റിപ്പോർട്ടുകൾ പറയുന്നത്. “വിദേശ നയങ്ങളിൽ മാർപാപ്പ വളരെ മോശമാണ്” എന്നും “കുറ്റകൃത്യങ്ങൾ തടയുന്നതിൽ അദ്ദേഹം ദുർബലനാണ്” എന്നും ട്രംപ് പരിഹസിച്ചിരുന്നു. ഒരു ആത്മീയ നേതാവിനെക്കുറിച്ച് ഇങ്ങനെയൊക്കെ പറയാൻ പാടുണ്ടോ? നിങ്ങൾ തന്നെ ഒന്ന് ചിന്തിച്ചു നോക്കൂ.

സിഐഎ, എൻഎസ്എ തുടങ്ങിയ വമ്പൻ ചാരസംഘടനകൾ വത്തിക്കാന്റെ ഇമെയിലുകളും ഫോൺ സംഭാഷണങ്ങളും ചോർത്തുന്നതായാണ് കെൻ ക്ലിപ്പൻസ്റ്റീൻ എന്ന മാധ്യമപ്രവർത്തകൻ വെളിപ്പെടുത്തിയത്. വത്തിക്കാന്റെ ഭരണസംവിധാനത്തിനുള്ളിൽ പോലും ചാരന്മാരെ തിരുകിക്കയറ്റാൻ ശ്രമം നടന്നുവത്രേ! ലോകസമാധാനത്തിന് വേണ്ടി നിലകൊള്ളുന്ന വത്തിക്കാനിൽ എന്തിനാണ് ഇത്ര വലിയ നിരീക്ഷണം? എന്തൊരു കഷ്ടമാണിത്! ഇതിലൊരു വലിയ പന്തികേട് നിങ്ങൾക്ക് തോന്നുന്നില്ലേ?

Sharjah city AG

Comments are closed.