Ultimate magazine theme for WordPress.

*മെക്സിക്കോയിൽ മതസ്വാതന്ത്ര്യത്തിനായി പോരാടി ക്രൈസ്തവർ*

 

 

മെക്സിക്കോ : മെക്സിക്കോയിലെ ഇക്സ്മിക്വിൽപാൻ പ്രദേശത്ത് സിനായ് സഭയുടെ ഭാഗമായ കാന്റിനെല കമ്മ്യൂണിറ്റിയിലെ ഇവാഞ്ചലിക്കൽ ക്രൈസ്തവർ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നേരിടുന്നതായി പരാതി. തങ്ങളുടെ വിശ്വാസത്തിന് വിരുദ്ധമായ കത്തോലിക്കാ ആഘോഷങ്ങളിലും ചടങ്ങുകളിലും പങ്കെടുക്കാൻ നിർബന്ധിക്കുന്ന പ്രാദേശിക അധികൃതർക്കെതിരെ ഇവർ നാഷണൽ ഹ്യൂമൻ റൈറ്റ്സ് കമ്മീഷനിൽ ഔദ്യോഗികമായി പരാതി നൽകി. പ്രാദേശിക ആചാരങ്ങളുടെ പേരിൽ ക്രൈസ്തവരെ നിർബന്ധപൂർവ്വം മതപരമായ ഉത്സവങ്ങളിൽ പങ്കാളികളാക്കുകയും, തയ്യാറാകാത്തവരിൽ നിന്ന് 114,000 പെസോ വരെ പിഴയായി ഈടാക്കുകയും ചെയ്യുന്നു. മെസ്ക്വിറ്റൽ വാലിയിലെ ദരിദ്രരായ ഈ കുടുംബങ്ങൾക്ക് താങ്ങാനാവാത്ത തുകയാണിത്.

മെക്സിക്കൻ ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിന്റെ വ്യക്തമായ ലംഘനമാണിതെന്ന് പ്രിൻസ് ഓഫ് പീസ് സഭയുടെ പാസ്റ്റർ ഗബ്രിയേൽ ചാവരിയ സാൽവഡോർ ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാട്ടുന്നു. തങ്ങളുടെ വിശ്വാസത്തിന് വിരുദ്ധമായ ആചാരങ്ങളിൽ പങ്കെടുക്കാൻ നിർബന്ധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. സമാധാനപരമായ ജീവിതം ആഗ്രഹിക്കുന്ന ഈ ക്രൈസ്തവ സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണ്. നീ

Sharjah city AG

Comments are closed.